KozhikodeWayanadKannurKasargodLatest NewsKeralaNattuvarthaNews

ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നല്‍കി ‘സ്ട്രീറ്റ്’ പദ്ധതി ആരംഭിക്കുന്നു

ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ കണ്ടറിയാനും അനുഭവിക്കാനും സാധിക്കുന്ന തെരുവുകള്‍ സജ്ജീകരിക്കുകയാണ് സ്ട്രീറ്റിന്റെ ലക്ഷ്യം

തിരുവനന്തപുരം: പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്‍കി ‘സ്ട്രീറ്റ്’ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ടൂറിസം വകുപ്പ്. കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ തൃത്താല, പട്ടിത്തറ, കണ്ണൂര്‍ ജില്ലയിലെ പിണറായി, അഞ്ചരക്കണ്ടി, കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത്, മാഞ്ചിറ, കാസര്‍കോട് ജില്ലയിലെ വലിയ പറമ്പ, ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വയനാട് ജില്ലയിലെ ചേകാടി എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സ്ട്രീറ്റ് പദ്ധതി നടപ്പിലാക്കുന്നത്.

Read Also : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് മഴ തുടരും, ഇന്ന് ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്

ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ കണ്ടറിയാനും അനുഭവിക്കാനും സാധിക്കുന്ന തെരുവുകള്‍ സജ്ജീകരിക്കുകയാണ് സ്ട്രീറ്റിന്റെ ലക്ഷ്യം. ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീറ്റ്, ഫുഡ് സ്ട്രീറ്റ്, വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് എന്നിങ്ങനെയുള്ള തെരുവുകള്‍ പദ്ധതിയുടെ ഭാഗമായി നിലവില്‍ വരും. കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ സ്ഥലത്തും നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തിന്റെ ഓരോ പ്രദേശങ്ങളും ഓരോ ടൂറിസം സ്ട്രീറ്റായി മാറ്റുന്ന പദ്ധതി കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കും കുതിച്ച് ചാട്ടത്തിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button