PathanamthittaKeralaNattuvarthaLatest NewsNews

വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം: ദന്ത ഡോക്ടർ പിടിയിൽ

പത്തനംതിട്ട: വീട്ടുജോലിക്കാരിയ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ദന്തഡോക്ടർ പിടിയിൽ. പന്തളം മങ്ങാരം സ്വദേശി ഡോ. അനിലിനെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. ചാരുംമൂട്ടിൽ ദന്താശുപത്രി നടത്തുകയാണിയാൾ. അയൽക്കാർ നൽകിയ വിവരം അനുസരിച്ച് പ്രതിയെ സ്വന്തം വീട്ടിൽനിന്നാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അടുത്തിടെ ഇയാളുടെ വീട്ടിൽ ജോലിക്കെത്തിയ സ്ത്രീയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽവാസികൾ പന്തളം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന് പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തത്തി ഇരയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അനിലിനെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button