COVID 19KeralaLatest NewsNews

ഒമിക്രോൺ വകഭേദം എത്തിയാൽ കേരളം താങ്ങില്ല: ജാഗ്രത തുടർന്ന് സംസ്ഥാനം

തിരുവനന്തപുരം : കോവിഡിന്റെ ഒമിക്രോൺ വകഭേദത്തിനെതിരേ ജാഗ്രത തുടർന്ന് കേരളം. സ്ഥിതിഗതികൾ വിലയിരുത്താൻ കോവിഡ് വിദഗ്ധ സമിതി യോഗം ചേരും. ഇന്ന് രാത്രി ഒൻപത് മണിക്ക് ഓൺലൈനായാണ് യോഗം ചേരുക.

50 മുതൽ 200 ശതമാനം വരെയാണ് ദക്ഷിണാഫ്രിക്കയടക്കമുള്ള രാജ്യങ്ങളിൽ കഴിഞ്ഞയാഴ്ച മാത്രം കേസുകളുടെ വളർച്ച. ഒമിക്രോൺ സ്ഥീരികരിച്ച രാജ്യങ്ങളുടെ എണ്ണവും പെട്ടെന്ന് കൂടുകയാണ്. കേരളത്തിലാകട്ടെ നിലവിൽ കോവി‍ഡ് കേസുകൾ മുൻ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്ന സ്ഥിതിയിലാണ്. വ്യാപനശേഷി കൂടിയ ഒമിക്രോൺ വകഭേദം എത്താനിടയായാൽ കേസുകൾ പെട്ടെന്ന് കൂടി സ്ഥിതി മാറുമെന്നതാണ് പ്രധാന ആശങ്ക. പുതിയ വകഭേദം വാക്സിനേഷനെ മറികടക്കുമോ എന്നതും വലിയ പ്രശ്നം തന്നെയാണ് നിലവിൽ.

Read Also  :  മതങ്ങളും പാർട്ടികളും പരസ്പരം പോരടിക്കുന്നു, എന്റെ രാഷ്ട്രീയം മാനുഷിക മൂല്യങ്ങളാണ്: കുഞ്ചാക്കോ ബോബൻ

ഇക്കാര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ് വിദഗ്ദ സമിതി ജിനോമിക് വിദഗ്ദരുമായി ചർച്ച നടത്തുന്നത്. അതുവരെ മാസക് അടക്കം കർശന കോവിഡ് പ്രോട്ടോക്കോൾ തുടരാനും, ഊർജിത വാക്സിനേഷൻ, എയർപോർട്ടുകളിലെ കർശന നിരീക്ഷണം, ക്വാറന്റൈൻ എന്നിവയ്ക്ക് ഊന്നൽ നൽകാനുമാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button