KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഞായറാഴ്ച്ച അറസ്റ്റിലായത് ഇരുനൂറിലധികം പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 241 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 116 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 432 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 3428 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു.

Read Also: പുതിയ കോവിഡ് വകഭേദം: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്

തിരുവനന്തപുരം സിറ്റിയിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തു. 23 പേരാണ് അറസ്റ്റിലായത്. 16 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 4 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2 പേർ അറസ്റ്റിലാകുകയും 6 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 5 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 46, 23, 16
തിരുവനന്തപുരം റൂറൽ – 4, 2, 6
കൊല്ലം സിറ്റി – 0, 0, 0
കൊല്ലം റൂറൽ – 5, 5, 20
പത്തനംതിട്ട – 37, 37, 4
ആലപ്പുഴ – 10, 3, 4
കോട്ടയം – 17, 17, 141
ഇടുക്കി – 26, 0, 2
എറണാകുളം സിറ്റി – 45, 7, 4
എറണാകുളം റൂറൽ – 31, 5, 45
തൃശൂർ സിറ്റി – 1, 1, 0
തൃശൂർ റൂറൽ – 3, 2, 0
പാലക്കാട് -0, 0, 0
മലപ്പുറം – 0, 0, 0
കോഴിക്കോട് സിറ്റി – 0, 0, 0
കോഴിക്കോട് റൂറൽ – 2, 2, 0
വയനാട് – 2, 0, 0
കണ്ണൂർ സിറ്റി – 3, 3, 59
കണ്ണൂർ റൂറൽ – 0, 0, 31
കാസർകോട് – 9, 9, 100

Read Also: ഒമിക്രോണിനെ നേരിടുന്നതിന് മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്തി ഇന്ത്യ : സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button