PalakkadLatest NewsKerala

വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ, പുറത്താക്കിയെന്ന് പാർട്ടി

സ്കൂൾ വിദ്യാർഥിനിയുടെ പരാതിയിലായിരുന്നു കസബ പൊലീസിന്‍റെ നടപടി.

പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പോക്‌സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പാലക്കാട് പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറിയും തേനാരി സ്വദേശിയുമായ എം.സുനിലാണ് അറസ്റ്റിലായത്. സ്കൂൾ വിദ്യാർഥിനിയുടെ പരാതിയിലായിരുന്നു കസബ പൊലീസിന്‍റെ നടപടി.

ഇത് വെറുമൊരു ആരോപണം മാത്രമല്ല ഗുരുതരമായ കേസാണ് എന്ന് പോലീസ് അറിയിച്ചു. തുടർ അന്വേഷണത്തിനായി കേസ് ചിറ്റൂർ സ്റ്റേഷനിലേക്ക് കൈമാറി. അതേസമയം സുനിലിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായി സി.പി.എം എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button