Latest NewsNewsIndiaCrime

കുര്‍ള ബലാത്സംഗ കൊലപാതക കേസ്: 20 കാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, തലയോട്ടി പൊട്ടി കണ്ണ് തെറിച്ചുപോയെന്ന് പൊലീസ്

യുവതിയുടെ നെഞ്ചിലും വയറിലുമായി 26 കുത്തുകളാണ് ഉണ്ടായിരുന്നത്

മുംബൈ: കുര്‍ളയില്‍ ഇരുപതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയിലായതോടെ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതികള്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. യുവതിയുടെ നെഞ്ചിലും വയറിലുമായി 26 കുത്തുകളാണ് ഉണ്ടായിരുന്നത്. ചുറ്റിക കൊണ്ടുള്ള അടിയുടെ ആഘാതത്തില്‍ തലയോട്ടി പൊട്ടി ഒരു കണ്ണ് തെറിച്ചുപോയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ ഇരുപതിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

Read Also : ഡിസിഎ കോഴ്‌സ് ഏഴാം ബാച്ചില്‍ പുനഃപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്നും ആയുധങ്ങള്‍ പ്രതികള്‍ വീട്ടില്‍ നിന്നുമാണ് കൊണ്ടുവന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതികളിലൊരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടി നിരന്തരം പ്രതിയെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നു. ഇതാണ് ക്രൂര പീഡനത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. പ്രതി സുഹൃത്തുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ കെലപ്പെടുത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഇതിനായി പെണ്‍കുട്ടിയെ പ്രതി വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുവരികയായിരുന്നു.

ഈ സമയത്ത് പ്രതിയുടെ സുഹൃത്ത് ആളൊഴിഞ്ഞ കെട്ടിടത്തില്‍ കാത്തു നില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഇവിടെ എത്തിച്ച് ആദ്യം കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് എച്ച്ഡിഐഎല്‍ കോളനിയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കൊല്ലപ്പെടുന്നതിന് മുമ്പ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button