Latest NewsNewsIndia

ആരോഗ്യ രംഗത്ത് കേരളത്തിന് വീണ്ടും തിരിച്ചടി, അമിതവണ്ണവും കുടവയറും ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

മലയാളികളുടെയിടയില്‍ അമിതവണ്ണവും കുടവയറുംദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ആരോഗ്യരംഗത്ത് സാക്ഷര കേരളത്തിന് വീണ്ടും തിരിച്ചടി. മലയാളികളുടെയിടയില്‍ അമിതവണ്ണവും കുടവയറുംദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സര്‍വേ റിപ്പോര്‍ട്ട് . 2019-2020-ലെ സര്‍വ്വേ പ്രകാരം കേരളത്തിലെ സ്ത്രീകളില്‍ 15-നും 49-നും ഇടയില്‍ പ്രായമുള്ളവരില്‍ 38.1% പേര്‍ അമിതവണ്ണമുള്ളവരാണ്. ദേശീയ ശരാശരിയാകട്ടെ 24 ശതമാനവും. കുടവയറിന്റെ കാര്യത്തിലും കേരളം മുന്നിലാണ് ദേശീയ തലത്തില്‍ 56.7% സ്ത്രീകളും 47.7% പുരുഷന്മാരുമാണ് കുടവയറുള്ളവര്‍. കേരളത്തില്‍ 70.7% സ്ത്രീകള്‍ക്കും കുടവയറുണ്ട്. 56.8% പുരുഷന്മാരാണ് കുടവയറന്മാര്‍.

Read Also : കമ്യൂണിസ്റ്റ് കുടുംബത്തിൽ വളർന്നുവന്ന തനിക്ക് ഇത് ഞെട്ടൽ ഉണ്ടാക്കി: അനുപമ

സ്റ്റിറോയ്ഡ് മരുന്നുകള്‍, മാനസികാസ്വസ്ഥ്യങ്ങള്‍ക്കുള്ള ചിലതരം മരുന്നുകള്‍ തുടങ്ങിയവ വിശപ്പു കൂട്ടുകയും കുടവയറിലേക്കു നയിക്കുകയും ചെയ്യും. അമിതമായ പുരിമുറുക്കത്തിന്റെ ഫലമായി ഉണ്ടാകുന്ന സ്‌ട്രെസ് ബെല്ലി, ഹോര്‍മോണ്‍ തകരാറുകള്‍ കൊണ്ടുണ്ടാകുന്ന കുടവയര്‍ എന്നിവയുമുണ്ട്. മദ്യപാനവും പുകവലിശീലവും കുടവയറിലേക്കു നയിക്കുന്ന മറ്റു കാരണങ്ങളാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button