Latest NewsNewsIndia

കോവിഡ് ബാധിച്ച് മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഒരുവര്‍ഷത്തിലേറെയായി മോര്‍ച്ചറിയില്‍: വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടി

ബെംഗളൂരു: കോവിഡ് ബാധിച്ച് മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഒരുവര്‍ഷത്തിലേറെയായി മോര്‍ച്ചറിയില്‍. 2020 ജൂലായില്‍ കോവിഡ് ബാധിച്ച് മരിച്ച ദുര്‍ഗ, മുനിരാജു എന്നിവരുടെ മൃതദേഹങ്ങളാണ് 15 മാസത്തിന് ശേഷം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് അഴുകിത്തുടങ്ങിയ നിലയിൽ കണ്ടെത്തിയത്. ബെംഗളൂരു രാജാജി നഗര്‍ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം നടന്നത്.

കോവിഡ് ബാധിച്ച ദുര്‍ഗയെയും മുനിരാജുവിനെയും കഴിഞ്ഞവര്‍ഷം ജൂലായിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇരുവരും രോഗം മൂര്‍ച്ഛിച്ച് മരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നില്ല. നഗരസഭയുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നത്. ഇതിനായി രണ്ടുപേരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം കോവിഡ് ബാധിതരുടെ മരണസംഖ്യ ഉയര്‍ന്നതോടെ മോര്‍ച്ചറി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയും മൃതദേഹം സംസ്‌കരിക്കുന്നതിൽ കാലതാമസമുണ്ടാകുകയും ചെയ്തു. എന്നാല്‍ ദുര്‍ഗയുടെയും മുനിരാജുവിന്റെയും മൃതദേഹങ്ങള്‍ പഴയ മോര്‍ച്ചറി കെട്ടിടത്തില്‍നിന്ന് മാറ്റുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെട്ടില്ല.

ശാരീരിക ഉപദ്രവം മുതല്‍ രതി വൈകൃതം വരെ, അവനില്ലാത്ത ദുശീലങ്ങള്‍ ഒന്നുമില്ല: യുവതിയുടെ ദുരിതജീവിതത്തെക്കുറിച്ചു കുറിപ്പ്

പഴയ മോര്‍ച്ചറിയില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ കഴിഞ്ഞദിവസം ശുചീകരണ തൊഴിലാളി പരിശോധിച്ചപ്പോൾ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ ദുര്‍ഗ, മുനിരാജു എന്നിവരുടേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

സംഭവത്തില്‍ കേസെടുത്ത രാജാജി നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ദുര്‍ഗ മരിച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ ഭര്‍ത്താവും കോവിഡ് ബാധിച്ച് മരിച്ചിരുന്നുവെന്നും ഇവര്‍ക്ക് മറ്റു ബന്ധുക്കളാരും ഇല്ലെന്നാണ് പ്രാഥമിക വിവരമെന്നും പോലീസ് പറഞ്ഞു. മുനിരാജുവിന്റെ ബന്ധുക്കളെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button