ErnakulamNattuvarthaLatest NewsKeralaNewsCrime

എറണാകുളത്ത് നാല് നില കെട്ടിടത്തില്‍ തീപിടുത്തം: കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു

തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു

കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് നാല് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. താഴത്തെ നിലയില്‍ തുണിക്കടയും മുകളിലെ നിലയില്‍ ലോഡ്ജുമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തി.

Read Also : ഒമിക്രോണ്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകന യോഗം, സാഹചര്യം വിലയിരുത്തും

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. കെട്ടില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരനാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ഇത് വഴി വാഹനത്തില്‍ പോകുകയായിരുന്നു ഒരു കെഎസ്ഇബി ഉദ്യോഗസ്ഥന്‍ വൈദ്യുതി ബന്ധം വിഛേദിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഒരു മണിക്കൂറിനുള്ളില്‍ നാലു നിലകളിലേക്കും തീപടര്‍ന്നിരുന്നു. തീ ഉയുന്നതിനിടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെടാനായി താഴേക്ക് ചാടി. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സും ഉടന്‍ സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button