ThiruvananthapuramKeralaNattuvarthaLatest NewsNews

ഹലാൽ വിവാദം : മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിൽ സത്യാഗ്രഹത്തിന് ബിജെപി

കോട്ടയം: ഹലാൽ വിഷയത്തിൽ ഭീകരവാദികളുടെ അജണ്ട സി.പി.എം. ഏറ്റെടുക്കുന്നെന്ന് ആരോപിച്ച്‌ ഡിസംബർ 13-ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ബി.ജെ.പി. സംസ്ഥാന നേതാക്കൾ സത്യാഗ്രഹം നടത്തും. സഞ്ജിത്തിന്റെ കൊലപാതകം എൻ.ഐ.എ.യ്‌ക്ക് കൈമാറണമെന്നും ആവശ്യപ്പെടും. ബി.ജെ.പി. സംസ്ഥാന കോർ കമ്മിറ്റി കോട്ടയം യോഗത്തിലാണ്‌ തീരുമാനം.

Also Read : ശക്തമായ ഇടിമിന്നലിൽ വിദ്യാര്‍ത്ഥിയുടെ കാൽ തുളഞ്ഞു : പരിക്ക് വെടിയുണ്ടയേറ്റതിന് സമാനം

കുമ്മനം രാജശേഖരന്റേയും, സംസ്ഥാന ജനറൽസെക്രട്ടറി സി. കൃഷ്ണകുമാറിന്റേയും നേതൃത്വത്തിലുള്ള സംഘം അട്ടപ്പാടി ഊരുകൾ സന്ദർശിച്ച് റിപ്പോർട്ട്‌ തയ്യാറാക്കുമെന്നും യോഗം അറിയിച്ചു. പെട്രോളിയം ഉത്‌പന്നങ്ങൾക്ക് കേന്ദ്രസർക്കാർ നികുതി കുറച്ചിട്ടും സംസ്ഥാനസർക്കാർ അതിന് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ 280 മണ്ഡലങ്ങളിലും ഡിസംബർ ഏഴിന്‌ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button