ErnakulamKeralaNattuvarthaLatest NewsNews

കൊച്ചിയില്‍ കാറപകടത്തില്‍ യുവതി മരിച്ച സംഭവം: അപകടത്തെ തുടര്‍ന്ന് കാണാതായ യുവാവിനെ കണ്ടെത്തി

പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ഇയാള്‍ വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

കൊച്ചി: കളമശ്ശേരിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ച സംഭവത്തെ തുടര്‍ന്ന് കാണാതായ യുവാവിനെ കണ്ടെത്തി. വരാപ്പുഴ സ്വദേശിയായ ജിബിനെ വീട്ടില്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ഇയാള്‍ വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read Also : ഒമിക്രോണ്‍ ഭീഷണി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി

എറണാകുളത്ത് നിന്ന് വരും വഴിയാണ് യുവാവ് കാറില്‍ കയറിയത്. അപകടത്തിന് ശേഷം യുവാവിനെ കാണാതായതോടെ സംഭവത്തില്‍ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു. അതേസമയം യുവതിയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന സല്‍മാനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യപിച്ചായിരുന്നതായി പൊലീസ് പറഞ്ഞു.

അപകടത്തില്‍ മരിച്ച എടത്തല സ്വദേശി മന്‍ഫിയ എന്ന സുഹാനയും സല്‍മാനും സുഹൃത്തുക്കളായിരുന്നു. കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത് തിരികെ വരുമ്പോള്‍ പത്തടിപ്പാലത്ത് വച്ച് കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോയ്ക്ക് കീഴിലുള്ള വിളക്കുകാലില്‍ ഇടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button