Latest NewsNewsInternationalGulfOman

രാജ്യത്ത് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടില്ല: സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് ഒമാൻ

മസ്‌കത്ത്: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഒമാൻ. ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം ഒമാനിൽ സ്ഥിരീകരിച്ചതായുള്ള രീതിയിൽ സമൂഹ മാദ്ധ്യമങ്ങളിൽ മറ്റും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അധികൃതർ അറിയിച്ചു.

Read Also: മുസ്ലിങ്ങളോട് യോഗി സർക്കാരിന് ചിറ്റമ്മനയം, കേന്ദ്രം ജാതി സെൻസസ് എന്ന ആവശ്യം എതിർക്കുന്നത് ജാതി ചിന്താഗതികൊണ്ട്:മായാവതി

രാജ്യത്തെ സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിച്ച് വരികയാണ്. ഈ വകഭേദത്തെ കണ്ടെത്തുന്നതിന് ഒമാനിലെ പകർച്ചവ്യാധി പര്യവേക്ഷണ സംവിധാനങ്ങൾ പ്രാപ്തമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Read Also: ചോദ്യം ചെയ്യാന്‍ ആളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്: അസാധാരണ നടപടിയെന്ന് കോടിയേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button