Latest NewsNewsIndiaCrime

ഓണ്‍ലൈനില്‍ വിസ്‌കി ഓര്‍ഡര്‍ ചെയ്ത സീരിയല്‍ നടിക്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് ലക്ഷങ്ങള്‍

ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ ലഭിച്ച നമ്പറിലാണ് നടി വിളിച്ച് ഓര്‍ഡര്‍ നല്‍കിയത്

മുംബൈ: ഓണ്‍ലൈന്‍ വഴി മദ്യം ഓര്‍ഡര്‍ ചെയ്ത സീരിയല്‍ നടിയുടെ അക്കൗണ്ടില്‍ നിന്ന് 3 ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി. നിരവധി ഹിന്ദി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള 74 കാരിയായ നടിയാണ് പരാതിക്കാരി. വിവാഹം ഉറപ്പിച്ച അനന്തരവന് സമ്മാനം നല്‍കാന്‍ അമൃത് വിസ്‌കിയുടെ ഒരു ബോട്ടില്‍ 4,800 രൂപയ്ക്കാണ് നടി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്.

Read Also : വിവാഹ പന്തലില്‍ തീ ആളികത്തുമ്പോഴും കൂളായി ഭക്ഷണം കഴിക്കുന്നത് തുടര്‍ന്ന് യുവാക്കള്‍

ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ ലഭിച്ച നമ്പറിലാണ് നടി വിളിച്ച് ഓര്‍ഡര്‍ നല്‍കിയത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് അതേ നമ്പരില്‍ വീണ്ടും വിളിച്ച് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പണം തിരികെ ലഭിക്കണമെങ്കില്‍ വൈന്‍ ഷോപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിക്കുകയായിരുന്നു.

ഡെബിറ്റ് കാര്‍ഡിന് തകരാറുണ്ടെന്ന് ഫോണ്‍ ചെയ്തയാള്‍ നടിയെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് നടിയുടെ ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പിന്നാലെ വന്ന ഒടിപി നമ്പറും നടി വിളിച്ചയാള്‍ക്ക് നല്‍കി. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് വഴി 3.05 ലക്ഷം രൂപയാണ് നടിക്ക് നഷ്ടമായത്. പണം നഷ്ടമായതിന് പിന്നാലെ നിരവധി തവണ ആ നമ്പരിലേക്ക് വിളിച്ചെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നുവെന്നും പ്രതികരണം ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button