Latest NewsNewsIndia

എംപിമാര്‍ മാപ്പു പറഞ്ഞിട്ടില്ല, സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് വെങ്കയ്യനായിഡു: പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

ജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നടപടി പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തിയത്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 പ്രതിപക്ഷ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് സഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു. എംപിമാര്‍ മാപ്പു പറയാന്‍ തയ്യാറാകാത്തതിനാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. സസ്പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് നടപടി പിന്‍വലിക്കണമെന്ന ആവശ്യമുയര്‍ത്തിയത്.

Read Also : ദുരുദ്ദേശ്യത്തോടെ പിന്തുടര്‍ന്നു: മോഡലുകളുടെ അപകടമരണത്തിന് കാരണം സൈജുവിന്റെ കാര്‍ ചേസിംഗ്

കോണ്‍ഗ്രസ്, ഡിഎംകെ, എസ്പി, ഇടതുപാര്‍ട്ടികള്‍, ആര്‍ജെഡി, ആംആദ്മി പാര്‍ട്ടി എന്നിവരാണ് സഭയില്‍ നിന്ന് ഇറങ്ങി പോയത്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ തന്നെ തുടര്‍ന്നു. കഴിഞ്ഞ സമ്മേളനത്തിലാണ് ഇന്‍ഷുറന്‍സ് ബില്‍ ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നടുത്തളത്തിലിറങ്ങി എംപിമാര്‍ പ്രതിഷേധിച്ചത്. ഇന്നലെ ചേര്‍ന്ന സമ്മേളനത്തിലാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്.

സിപിഎം നേതാവ് എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവരുള്‍പ്പെടെ കോണ്‍ഗ്രസില്‍ നിന്ന് ആറുപേരും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ശിവസേനയില്‍ നിന്നും രണ്ടുപേര്‍ വീതവും സസ്‌പെന്‍ഷനിലായത്. ശീതകാലസമ്മേളനത്തിന്റെ ബാക്കിയുള്ള ദിവസങ്ങളിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button