ThiruvananthapuramKeralaNattuvarthaLatest NewsNews

ഭ​ര്‍​ത്താ​വി​നൊ​പ്പം സ്കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച വീട്ടമ്മയ്ക്ക് ടിപ്പര്‍ ഇടിച്ച്‌​ ദാരുണാന്ത്യം

ഭ​ര്‍​ത്താ​വ് രാ​ജേ​ന്ദ്രനൊപ്പം സ്‌​കൂ​ട്ട​റി​ല്‍ തൊ​ഴി​ലു​റ​പ്പു ജോ​ലി സ്ഥ​ല​ത്തേക്കുള്ള യാത്രയിലായിരുന്നു ജ​ല​ജ

നെ​ടു​മ​ങ്ങാ​ട്: ഭ​ര്‍​ത്താ​വി​നൊ​പ്പം സ്കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കവേ ടി​പ്പ​ര്‍ ലോ​റി ഇ​ടി​ച്ച്‌​ വീ​ട്ട​മ്മയ്ക്ക് ​ദാരുണാന്ത്യം. ആ​ര്യ​നാ​ട് കു​രി​യാ​ത്തി​യി​ലാ​ണ് അ​പ​ക​ടമുണ്ടായത്. പ​ന​യ്‌​ക്കോ​ട് കു​രി​യാ​ത്തി രാ​ഖി ഭ​വ​നി​ല്‍ ജ​ല​ജ കു​മാ​രി (53) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ​യാണ് അ​പ​ക​ടം. ഭ​ര്‍​ത്താ​വ് രാ​ജേ​ന്ദ്രനൊപ്പം സ്‌​കൂ​ട്ട​റി​ല്‍ തൊ​ഴി​ലു​റ​പ്പു ജോ​ലി സ്ഥ​ല​ത്തേക്കുള്ള യാത്രയിലായിരുന്നു ജ​ല​ജ​. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ പു​തു​ക്കു​ള​ങ്ങ​ര​യി​ലെ ഹോ​ളോ ബ്രി​ക്സ് ക​മ്പ​നി​യി​ലേ​ക്ക് ലോ​ഡു​മാ​യി വ​ന്ന ടി​പ്പ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : മെ​ഡി​ക്ക​ല്‍ കോ​ള​ജിന്റെ മുന്നില്‍ നിന്ന് ഓ​ട്ടോ മോഷ്​ടിച്ച കേസ് : മൂ​ന്നു​പേ​ര്‍ അറസ്റ്റിൽ

ഇടിയുടെ ആഘാത്തിൽ സ്കൂ​ട്ട​റി​ല്‍ നി​ന്ന്​ തെ​റി​ച്ചു​വീ​ണ ജ​ല​ജ​യു​ടെ ത​ല​യി​ലൂ​ടെ ടിപ്പറിന്റെ ട​യ​ര്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് വെച്ച് തന്നെ​ മ​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ള്‍: ശ്രു​തി, രാ​ഖി.

shortlink

Related Articles

Post Your Comments


Back to top button