Latest NewsUAENewsInternationalGulf

യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 65 പുതിയ കേസുകൾ

അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 65 പുതിയ കോവിഡ് കേസുകൾ. 77 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരാൾക്കാണ് ഇന്ന് യുഎഇയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: മുസ്ലിങ്ങളോട് യോഗി സർക്കാരിന് ചിറ്റമ്മനയം, കേന്ദ്രം ജാതി സെൻസസ് എന്ന ആവശ്യം എതിർക്കുന്നത് ജാതി ചിന്താഗതികൊണ്ട്:മായാവതി

742,041 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,36,938 പേർ രോഗമുക്തി നേടി. 2,147 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 2,955 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 3,23,406 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്‌സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: കെ.സുരേന്ദ്രന്റെ ഇടപെടൽ ഫലം കണ്ടു: വണ്ടിപ്പെരിയാർ പീഡന കേസിൽ ഇടപെട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍

shortlink

Related Articles

Post Your Comments


Back to top button