KollamKeralaNattuvarthaLatest NewsNews

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യി​ൽ ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ

മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന സം​രം​ഭ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തായിരുന്നു തട്ടിപ്പ്

ഇ​ര​വി​പു​രം: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യി​ൽ ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യുവാവ് അറസ്റ്റിൽ. ഇ​ര​വി​പു​രം വാ​ള​ത്തും​ഗ​ൽ ചേ​ത​ന ന​ഗ​ർ 211 രാ​ഹു​ൽ ഭ​വ​നം വീ​ട്ടി​ൽ ആ​ർ. രാ​ഹു​ൽ (31) ആ​ണ് പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന സം​രം​ഭ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തായിരുന്നു തട്ടിപ്പ്.

എ​ൻ​വ​യ​ൺ​മെൻറ​ൽ റി​സോ​ഴ്സ്​ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി എ​ന്ന സ്ഥാ​പ​നത്തിന്റെ പ്രസിഡന്റാണ് ഇ​യാ​ൾ. ഈ സ്ഥാപനം ആ​രം​ഭി​ക്കു​ന്ന മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന സം​രം​ഭ​ത്തി​ൽ ടെ​ക്നി​ക്ക​ൽ എ​ക്സ്​​പെ​ർ​ട്ട് എ​ന്ന ത​സ്തി​ക​യി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.

Read Also : സാ​ക്ഷി പ​റ​ഞ്ഞ യു​വാ​വി​നു ​നേ​രെ വ​ധ​ശ്ര​മം

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button