KeralaLatest News

22 മണിക്കൂര്‍ നീണ്ട ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേ പടിയി‍ല്‍ തലയടിച്ചു വീണ എഎസ് ഐ മരിച്ചു

വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ശ്രീനിവാസന്‍പിള്ളയെ സഹപ്രവര്‍ത്തകര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ വെന്റിലേറ്ററിലേക്കു മാറ്റി.

കൊല്ലം: മണിക്കൂറുകള്‍ നീണ്ട ഡ്യൂട്ടിക്ക് ശേഷം പൊലീസ് സ്റ്റേഷന് പുറത്തേക്കിറങ്ങുന്നതിനിടെ പടിക്കെട്ടില്‍ തലയടിച്ചു വീണു ചികിത്സയിലായിരുന്ന എഎസ്‌ഐ മരിച്ചു. എഴുകോണ്‍ സ്റ്റേഷനിലെ എഎസ്‌ഐ പെരുമ്പുഴ അസീസി അറ്റോണ്‍മെന്റ് ആശുപത്രിക്ക് സമീപം ശ്രീമതി വിലാസത്തില്‍ ബി ശ്രീനിവാസന്‍ പിള്ള (47) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 7.30ന് എഴുകോണ്‍ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ 9 നാണ് ശ്രീനിവാസന്‍പിള്ള ഡ്യൂട്ടിക്ക് കയറിയത്.

ശനിയാഴ്ച രാവിലെ 9നു ജോലി കഴിഞ്ഞ് ഇറങ്ങാനിരിക്കുകയായിരുന്നു. 2 വര്‍ഷത്തിലേറെയായി എഴുകോണ്‍ സ്റ്റേഷനില്‍ ജോലി നോക്കുകയായിരുന്നു ശ്രീനിവാസന്‍പിള്ള. സംഭവദിവസം തലേന്നു ജിഡി ചാര്‍ജിലായിരുന്ന ശ്രീനിവാസന്‍പിള്ള രാത്രി ഉറക്കമില്ലാതെ ജോലിയിലായിരുന്നു. അതിനിടെ ഏഴര മണിയോടെ പുറത്തേക്ക് ഇറങ്ങവേ പടിക്കെട്ടിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.

വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ശ്രീനിവാസന്‍പിള്ളയെ സഹപ്രവര്‍ത്തകര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ വെന്റിലേറ്ററിലേക്കു മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മസ്തിഷ്കാഘാതം സംഭവിച്ചു.ശ്രീനിവാസന്‍ പിള്ള രണ്ടു വര്‍ഷമായി എഴുകോണ്‍ സ്റ്റേഷനില്‍ എഎസ്‌ഐ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: വി.എസ്. പ്രീത (പ്ലാനിങ് ബോര്‍ഡ് ഓഫീസ്, തിരുവനന്തപുരം). മക്കള്‍: ശ്രീലക്ഷ്മി, ഗായത്രി (ഇരുവരും വിദ്യാര്‍ഥിനികള്‍). മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു.

ശ്രീനിവാസന്‍ പിള്ളയുടെ ബന്ധുക്കള്‍ സമ്മതമറിയിച്ചതിനെത്തുടര്‍ന്ന് വൃക്ക, കരള്‍ എന്നീ അവയവങ്ങള്‍ കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലേക്ക് ദാനം ചെയ്തു. ശ്രീനിവാസന്‍ പിള്ളയ്ക്ക് സഹപ്രവര്‍ത്തകര്‍ വികാര നിര്‍ഭരമായ യാത്രാമൊഴിയേകി. ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു അവയവദാനവും പൂര്‍ത്തിയാക്കിയ ശേഷം വിട്ടുകിട്ടിയ മൃതദേഹം എആര്‍ ക്യാംപില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണു വൈകിട്ട് ഏഴോടെ എഴുകോണ്‍ സ്റ്റേഷനില്‍ എത്തിച്ചത്. റൂറല്‍ എസ്പി കെ.ബി.രവി, ഡിവൈഎസ്പി ആര്‍.സുരേഷ് എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഇതര സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button