KannurNattuvarthaLatest NewsKeralaNews

മണ്ണുമാന്തി യന്ത്രത്തിനു മുകളില്‍ തെങ്ങ് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മണ്ണെടുക്കുമ്പോഴാണ് അപകടമുണ്ടായത്

ചിറ്റാരിക്കല്‍ : മണ്ണുമാന്തി യന്ത്രത്തിനു മുകളില്‍ തെങ്ങ് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ചിറ്റാരിക്കല്‍ മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മണ്ണെടുക്കുമ്പോഴാണ് അപകടമുണ്ടായത്.

ഡ്രൈവർ സേലം സ്വദേശി ഫിനു ആണ് തെങ്ങ് വീണ് മരിച്ചത്. ഉണങ്ങിയ തെങ്ങ് ഹിറ്റാച്ചിക്കു മുകളില്‍ കടപുഴകി വീഴുകയായിരുന്നു. തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Read Also : അട്ടപ്പാടി ശിശുമരണം : പ്രതികാര നടപടിയുമായി ആശുപത്രി, മാധ്യമങ്ങളോട് പ്രതികരിച്ച‌ ഓഫീസറെ പുറത്താക്കാന്‍ തീരുമാനം

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മ‍ൃതദേഹം സ്വദേശമായ സേലത്തേക്ക് കൊണ്ടു പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button