Latest NewsNewsFood & CookeryLife Style

സോഫ്റ്റ് ഇടിയപ്പം തയ്യാറാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇടിയപ്പം തയ്യാറാക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ നല്ല സൂപ്പര്‍ ഇടിയപ്പം തയ്യാറാക്കാം

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇടിയപ്പം. ഇത് തയ്യാറാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ ഇടിയപ്പം തയ്യാറാക്കാന്‍ നോക്കിയാല്‍ അത് പലപ്പോഴും ഇടിയപ്പത്തിന്റെ സോഫ്റ്റ്‌നസ് നഷ്ടപ്പെടുന്നതിന് കാരണമാകും. ഇടിയപ്പം തയ്യാറാക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ നല്ല സൂപ്പര്‍ ഇടിയപ്പം തയ്യാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

അരിപ്പൊടി – 2 കപ്പ്

അല്‍പം നെയ്യ്

ഉപ്പ് – പാകത്തിന്

തിളപ്പിച്ച വെള്ളം- 1 കപ്പ്

Read Also : ജമ്മു കശ്മീരിലേക്ക് തിരികെ എത്തിയത് 1,678 കശ്മീരികൾ: അക്രമികൾ പിടിച്ചെടുത്ത പൂർവ്വിക സ്വത്തുക്കൾ തിരികെ നൽകി കേന്ദ്രം

തയ്യാറാക്കുന്ന വിധം

അരിപ്പൊടി നന്നായി പൊടിച്ചെടുക്കണം. ഇതിലേക്ക് നന്നായി തിളപ്പിച്ച വെള്ളം നല്ലതുപോലെ ചേര്‍ക്കുക. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂണ്‍ നെയ്യ് ചേര്‍ക്കാവുന്നതാണ്. ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കേണ്ടതാണ്. ഇത് മാര്‍ദ്ദവം വരുന്നത് വരെ കുഴച്ചെടുക്കണം.

ഇതില്‍ നെയ്യ് ചേര്‍ക്കുന്നതും നല്ലതുപോലെ തിളച്ച വെള്ളം ഒഴിക്കുന്നതും ആണ് ഇടിയപ്പത്തിന്റെ മാവ് സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്നത്. ഇത് രണ്ടുമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം. നന്നായി കുഴച്ച മാവ് സേവക നാഴിയിലേക്ക് നിറച്ച് ഇത് ഒരു ഇലയില്‍ തേങ്ങ ഇട്ട് അതിലേക്ക് ചുറ്റി ഇടുക. പത്ത് പതിനഞ്ച് മിനിറ്റ് ആവിയില്‍ വേവിച്ച് എടുത്ത് ഉപയോഗിക്കാവുന്നതാണ്. നല്ല സോഫ്റ്റ് ഇടിയപ്പം റെഡി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button