Latest NewsNewsIndiaCrime

വളര്‍ത്താനായി ഏല്‍പ്പിച്ച മൂന്നുവയസുകാരിയെ വിറ്റു: ഒമ്പത് വര്‍ഷത്തിന് ശേഷം മകള്‍ അമ്മയ്ക്കരികില്‍

മൂന്നാം വയസില്‍ വളര്‍ത്താനായി ഏല്‍പ്പിച്ച സ്ത്രീ കുട്ടിയെ വില്‍ക്കുകയായിരുന്നു

അസം: മൂന്നാം വയസില്‍ നഷ്ടപ്പെട്ട മകള്‍ ഒമ്പത് വര്‍ഷത്തിന് ശേഷം അമ്മയ്ക്കരികില്‍. സീമ ഖരിയ എന്ന അമ്മയ്ക്കാണ് തന്റെ മകളെ ഒമ്പത് വര്‍ഷത്തിന് ശേഷം തിരികെ കിട്ടിയത്. മൂന്നാം വയസില്‍ വളര്‍ത്താനായി ഏല്‍പ്പിച്ച സ്ത്രീ കുട്ടിയെ വില്‍ക്കുകയായിരുന്നു.

അസമിലെ ബിശ്വനാഥ് ജില്ലയിലായിരുന്നു സംഭവം. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് പിതാവ് കുട്ടിയെ വളര്‍ത്താന്‍ റൊമില ബസുമുതരി എന്ന സ്ത്രീക്ക് തന്റെ മൂന്നു വയസുള്ള മകളെ നല്‍കിയത്. എന്നാല്‍ വളര്‍ത്താനായി ഏല്‍പ്പിച്ച സ്ത്രീ കുഞ്ഞിനെ അരുണാചല്‍ പ്രദേശിലുള്ള മറ്റൊരു കുടുംബത്തിന് വില്‍ക്കുകയായിരുന്നു. ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുകയും ചെയ്തു.

Read Also : ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കര്‍ശന നിയന്ത്രണം, പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു

കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ബിശ്വനാഥ് ജില്ല പൊലീസ് നടത്തിയ അന്വേഷണത്തില്‍ റൊമില ബസുമുതരിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അരുണാചല്‍പ്രദേശ് പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ നഹര്‍ലഗണ്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button