AlappuzhaKeralaLatest NewsNewsIndia

കന്യാസ്ത്രീയെ കോൺവെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹതയെന്ന് കുടുംബം

ആലപ്പുഴ: മലയാളി കന്യാസ്ത്രീയെ കോൺവെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജലന്ധർ രൂപതയിലെ സാദിഖ് ഔവർലേഡി ഒഫ് അസംപ്ഷൻ കോൺവെന്റിലെ കന്യാസ്ത്രീയായ അർത്തുങ്കൽ കാക്കിരിയിൽ ജോൺ ഔസേഫിന്റെ മകൾ മേരി മേഴ്സി (31) യെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

മേരി മേഴ്സി ചൊവ്വാഴ്ച ആത്മഹത്യ ചെയ്തതായി സഭാ അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. എന്നാൽ മകൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും സഭാ നേതൃത്വത്തിന്റെ നടപടികളിൽ സംശയമുണ്ടെന്നും കാണിച്ച് പിതാവ് ജോൺ ഔസേഫ് കളക്ടർക്ക് ഇന്ന് പരാതി നൽകി. നാലുവര്‍ഷമായി മകൾ ഇതേ കോൺവെന്റിൽ തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നതെന്നും മരിക്കുന്നതിന്റെ തലേന്നും രാത്രി വിളിച്ച് വളരെ സന്തോഷത്തോടെ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു.

ഇനി സമരം എന്തിനെന്ന് കര്‍ഷകര്‍, സമരം തുടരാനുള്ള തീരുമാനവുമായി രാകേഷ് ടികായത്ത് : സമരക്കാര്‍ രണ്ട് തട്ടില്‍

ഡിസംബർ രണ്ടിന് മകളുടെ ജന്മദിനമാണെന്നും അതിനെകുറിച്ചെല്ലാം ഏറെ സമയം സംസാരിച്ചതായും പിതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. മരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കോൺവെന്റ് അധികൃതർ വ്യക്തമാക്കുന്നില്ലെന്നും പോസ്റ്റ്‌മോർട്ടത്തിലടക്കം തങ്ങൾക്ക് സംശയമുള്ളതായും പിതാവ് കളക്ടർക്ക് സമർപ്പിച്ച പരാതിയിൽ പറയുന്നു. മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി മരണത്തിന് പിന്നിലുള്ള യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments


Back to top button