KannurKeralaNattuvarthaLatest NewsNews

സ്കൂൾ ശുചിമുറിയിൽ നിന്നും പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി: അധ്യാപകനെതിരേ പോക്‌സോ കേസ്

കണ്ണൂര്‍: പിണറായിയില്‍ സ്‌കൂള്‍ അധ്യാപകനെതിരേ പോക്‌സോ കേസെടുത്ത് പോലീസ്. കോട്ടപ്പള്ളി സ്വദേശി യായ അധ്യാപകൻ നൗഷാദിനെതിരേയാണ് പോലീസ് കേസെടുത്തത്. ഇയാൾ സ്കൂളിലെ പെണ്‍കുട്ടികളുടെ ശുചിമുറിയ്ക്ക് സമീപത്തുനിന്ന് മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പരാതി.

നവംബര്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button