ThiruvananthapuramKeralaLatest NewsNews

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കാം: അറബിക്കടലില്‍ 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദ സാധ്യത

മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച് 'ജവാദ് 'ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്

തിരുവനന്തപുരം: ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം നാളെയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 24 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച് ‘ജവാദ് ‘ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

Read Also : പഞ്ചായത്ത് പ്രസിഡന്റ് മര്‍ദ്ദിച്ചെന്ന പരാതിയുമായി വീട്ടമ്മ: ഒത്തുതീര്‍പ്പിന് പോയ തന്നെയാണ് ആക്രമിച്ചതെന്ന് പ്രസിഡന്റ്

തുടര്‍ന്ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെയോടെ വടക്കന്‍ ആന്ധ്രാപ്രദേശ്-ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. മഹാരാഷ്ട്ര തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കാമെന്നും അറിയിപ്പുണ്ട്.

അറബിക്കടലിലെ ന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റും നിലവില്‍ കേരളത്തിന് ഭീഷണിയല്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, കേരളത്തില്‍ അടുത്ത രണ്ടു ദിവസവും ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments


Back to top button