Latest NewsNews

ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം: പെൺകുട്ടി തന്നെ യുവാവിനെ പിടികൂടി

സംഭവവുമായി ബന്ധപ്പെട്ട് പാളയം സ്വദേശിയായ ബിജുവിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട് : ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വരുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ പട്ടാപ്പകല്‍ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തില്‍ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. യുവാവിനെ വിദ്യാര്‍ഥിനി തന്നെ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാളയം സ്വദേശിയായ ബിജു(30)വിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു.

വിദ്യാര്‍ഥിനി രാവിലെ ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കടന്ന് പിടിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ കുതറിയോടി മറ്റൊരു വിദ്യാര്‍ഥിനിയേയും ശല്യപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനി തന്നെ ഇയാളെ പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പിങ്ക് പോലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.

Read Also  :  യുഎഇ ദേശീയ ദിനം: വിവിധ എമിറേറ്റുകളിലുള്ള 1875 തടവുകാർക്ക് മാപ്പ് നൽകി

വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തുമെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button