Latest NewsKeralaIndia

ട്രോളുകളിലൂടെ ഹിറ്റായ വട്ടിയൂര്‍ക്കാവിലമ്മ ചില്ലറക്കാരിയല്ല: പ്രവചിച്ചതെല്ലാം സംഭവിച്ചു, പൂർവാശ്രമം പൊതിച്ചോറ് വിറ്റ്

പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ പൊതിച്ചോറ് വില്‍ക്കാനും ഒടുവില്‍ ജീവിക്കാന്‍ മാര്‍ഗമില്ലാതെ ഹോട്ടലില്‍ പാത്രം കഴുകാനും വരെ പോയി

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് വട്ടിയൂര്കാവിലമ്മ എന്ന ചിത്രാനന്ദമയിയെ കുറിച്ചാണ്. ട്രോളുകളായാണ് ഇവർ പ്രശസ്തയായതെങ്കിലും ഇവരുടെ ആത്മീയ പ്രവർത്തനങ്ങൾക്ക് 10 വർഷത്തോളം പഴക്കമുണ്ട്. മുമ്പ് പല ജോലികള്‍ ചെയ്തിരുന്ന കാലത്തും തന്റെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യം ആകാറുണ്ടായിരുന്നെന്ന് അവര്‍ പറയുന്നു. ദൈവാനുഗ്രഹം കൊണ്ട് തനിക്ക് ലഭിച്ച സിദ്ധിയാണിത്.

അത് തിരിച്ചറിഞ്ഞതോടെയാണ് സാധാരണ വീട്ടമ്മയായിരുന്ന താന്‍ ചിത്രാനന്ദമയി അമ്മയായതെന്ന് അവര്‍ പറയുന്നു.രണ്ട് മാസം മുമ്പ് തന്നെ വട്ടിയൂര്‍ക്കാവിലെ വീടിന് മുന്നില്‍ ചിത്രാനന്ദമയി അമ്മ ഫൗണ്ടേഷന്റെ ബോര്‍ഡ് ഉയര്‍ന്നെങ്കിലും രണ്ടാഴ്‌ച്ച മുമ്പ് മാത്രമാണ് ചിത്രാനന്ദമയി വട്ടിയൂര്‍ക്കാവിലെത്തുന്നത്. അതിന് മുമ്പ് കരമന, പാപ്പനംകോട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വട്ടിയൂര്‍ക്കാവ് ചിത്രാനന്ദമയിക്ക് ലക്കിപ്ലെയ്സ് ആകുകയായിരുന്നു.

ഫേസ്‌ബുക്കില്‍ ആരോ ഇട്ട ഫൗണ്ടേഷന്റെ ബോര്‍ഡിന്റെ ചിത്രം മണിക്കൂറുകള്‍ കൊണ്ടാണ് വൈറലായത്.തുടര്‍ന്ന് ചിത്രാനന്ദമയിയുടെ ധ്യാനത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ ട്രോളന്മാര്‍ അമ്മയെ ഏറ്റെടുക്കുകയായിരുന്നു. അതേസമയം ഇവർ തന്നെ ഇവരുടെ ഭൂതകാലത്തെ കുറിച്ച് പറയുന്നതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തന്റെ ഭൂതകാലത്തെ പറ്റിയുള്ള അമ്മയുടെ വാക്കുകളാണ് വൈറലാകുന്നത്. ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിരുന്ന ഭൂതകാലമായിരുന്നു തന്റേതെന്ന് അവര്‍ തന്നെ പറയുന്നു.

ഒരുപാട് ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്. ജീവിക്കാനായി ഒരുപാട് ജോലികള്‍ ചെയ്തിട്ടുണ്ട്. ആദ്യം പതിമൂന്ന് വര്‍ഷം ആയുര്‍വ്വേദവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. അതിനുശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ പൊതിച്ചോറ് വില്‍ക്കാനും പോയിട്ടുണ്ട്. ഒടുവില്‍ ജീവിക്കാന്‍ മാര്‍ഗമില്ലാതെ ഹോട്ടലില്‍ പാത്രം കഴുകാന്‍ വരെ പോയിട്ടുള്ളതായും ചിത്രാനന്ദമയി പറയുന്നു.ചിത്രാനന്ദമയി ആള്‍ദൈവമായത് ബന്ധുക്കള്‍ക്കാര്‍ക്കും ഇഷ്ടമായിട്ടില്ല.

അതുകൊണ്ടുതന്ന അവരുമായി ഇപ്പോള്‍ ചിത്രാനന്ദമയിക്ക് ബന്ധമൊന്നുമില്ല. അവിടേക്ക് ധാരാളം ആളുകള്‍ ഇപ്പോള്‍ വരുന്നുണ്ടെന്ന് അവര്‍ പറയുന്നു. അവര്‍ പണം തരും, പക്ഷെ എത്രയാണ് തുകയെന്നു ഞാന്‍ നോക്കാറില്ല.ആ കിട്ടുന്ന പണവും ഭക്തര്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. പാപ്പനംകോട് വീട്ടില്‍ ഇരുന്നപ്പോള്‍ വധഭീഷണി വരെ ഉണ്ടായി. വട്ടിയൂര്‍ക്കാവില്‍ ഇപ്പോഴുള്ള വീട് ഒരു ഭക്തയുടേതാണെന്നുമാണ് ചിത്രാനന്ദമയി പറയുന്നു. എന്തായാലും മുൻപ് അടുത്ത പ്രദേശത്തുള്ളവർ മാത്രം അറിഞ്ഞിരുന്ന ചിത്രാനന്ദമായി ഇപ്പോൾ കേരളത്തിൽ മൊത്തം പ്രശസ്തയാണ്.

shortlink

Post Your Comments


Back to top button