Latest NewsIndia

ഭർത്താവിന്​ ഭക്ഷണത്തിൽ ആർത്തവ രക്​തം കലർത്തി നൽകി: പരാതിയിൽ അന്വേഷണം ഊർജിതമാക്കി

ഒരു ജനറല്‍ ഫിസിഷ്യന്‍, ഗൈനക്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, ഓര്‍ത്തോപീഡിക്ക് സര്‍ജന്‍ എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്.

ഗാസിയാബാദ്: കുടുംബവഴക്കിനിടെ ഭാര്യ ചെയ്​ത കടുംകൈയിൽ ഞെട്ടിയിരിക്കുകയാണ്​ ഭർത്താവിന്റെ കുടുംബം. ഭർത്താവുമായുള്ള വഴക്കിന്റെ പ്രതികാരമായി തന്റെ ആർത്തവ രക്തം ആഹാരത്തിൽ കലർത്തി നൽകുകയായിരുന്നു യുവതി ചെയ്തത്. ഇതോടെ ഭർത്താവും ബന്ധുക്കളും പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഗാസിയാബാദിൽ ഒരുവർഷം നടന്ന സംഭവത്തിൽ ലഭിച്ച പരാതിയിൽ അന്വേഷണത്തിനായി നാലംഗ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചത്.

ആർത്തവ രക്​തം കഴിക്കാൻ നൽകിയതു കൂടാതെ ഭാര്യ തനിക്കും കുടുംബത്തിനുമെതിരെ ആഭിചാര പ്രക്രിയകളും നടത്തുന്നു എന്നാണ്​ ഗുരുതര ആരോപണം. ഇത്​ സംബന്ധിച്ചും അന്വേഷണം ഉണ്ട്​. ഒരു ജനറല്‍ ഫിസിഷ്യന്‍, ഗൈനക്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, ഓര്‍ത്തോപീഡിക്ക് സര്‍ജന്‍ എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. പരാതിക്കാരന്‍ ഹാജരാക്കിയ വിവിധ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ബോര്‍ഡ് പരിശോധിക്കും.

2020 ജൂണ്‍ 12നാണ് ഭാര്യയും അവരുടെ മാതാപിതാക്കളും ഭക്ഷണത്തില്‍ ആര്‍ത്തവ രക്തം കലര്‍ത്തിയെന്ന പരാതിയുമായി ഗാസിയാബാദ് സ്വദേശി പൊലീസിനെ സമീപിച്ചത്. ഈ ഭക്ഷണം കഴിച്ചതോടെ തനിക്ക് അണുബാധയുണ്ടായെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button