ErnakulamKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വ് വി​ൽ​പ​ന : അന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അറസ്റ്റിൽ

പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് പ്രതി പിടിയിലായത്

മൂ​വാ​റ്റു​പു​ഴ: ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന അന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. അ​സം ഷി​ൽ​പ​ഗൂ​രി സ്വ​ദേ​ശി ഇ​നാ​മു​ൾ ഹ​ഖാ​ണ് പി​ടി​യി​ലാ​യ​ത്. പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് പ്രതി പിടിയിലായത്.

ഇ​യാ​ളു​ടെ പ​ക്ക​ൽ​ നി​ന്ന്​ 50 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. കഞ്ചാവ് വിൽപന സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് ഇയാൾ പി​ടി​യി​ലാ​യ​ത്.

Read Also : ഹഷീഷ് ഓയിലുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ

സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ സ​നി​ൽ, ഓ​ഫി​സ​ർ​മാ​രാ​യ സാ​ജ​ൻ പോ​ൾ, സാ​ജു, അ​നു​രാ​ജ്, അ​രു​ൺ ലാ​ൽ, ജി​ധി​ൻ ഗോ​പി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button