AsiaLatest NewsNewsInternational

കരൾ രോഗം: ഖാലിദ സിയ ഗുരുതരാവസ്ഥയിൽ

ധാക്ക: കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ലിവർ സിറോസിസ് ബാധിച്ച് നവംബർ 13 മുതൽ ധാക്കയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അവർ.

Also Read:അന്താരാഷ്ട്ര അടിമത്ത നിരോധന ദിനം: പശ്ചാത്തലം, ആശയം, ചരിത്രം

ഖാലിദയുടെ ആരോഗ്യ സ്ഥിതി മോശമായി വരികയാണെന്നും വിദഗ്ധ ചികിത്സക്കായി ഉടൻ വിദേശത്ത് കൊണ്ടുപോകണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. 76 കാരിയായ ഖാലിദക്ക് രണ്ടാഴ്ചക്കിടെ മൂന്നുതവണ ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു. ആന്തരിക രക്തസ്രാവം വീണ്ടുമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും രക്തസ്രാവം തടയാൻ ഇപ്പോഴത്തെ ചികിത്സ കൊണ്ട് സാധിക്കുന്നില്ലെന്നും ഖാലിദയെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു. ഇത് പരിഹരിക്കാൻ അവരെ വിദേശ രാജ്യങ്ങളിൽ കൊണ്ട് പോകേണ്ടി വരുമെന്നും ഡോക്ടർമാർ പറയുന്നു.

എന്നാൽ 2018ൽ അഴിമതിക്കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ഖാലിദക്ക് രാജ്യം വിടുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം പരിഗണിച്ച് ഇത് ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button