KeralaNattuvarthaLatest NewsIndiaNews

റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ പ്രവര്‍ത്തനം ഫലപ്രദമാക്കാനും പരാതികള്‍ സ്വീകരിക്കുവാനും സ്പെഷ്യല്‍‌ ടീം: പി എ മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ പ്രവര്‍ത്തനം ഫലപ്രദമാക്കാനും പരാതികള്‍ സ്വീകരിക്കുവാനും സ്പെഷ്യല്‍‌ ടീം രൂപീകരിച്ചുവെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് പരിശോധിക്കാന്‍ തിരുവനന്തപുരത്ത് കേന്ദ്രീകൃത സംവിധാനം ട്രയല്‍ റണ്ണായി ആരംഭിച്ചുവെന്നും റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച സമയത്ത് തന്നെ ഒരു കേന്ദ്രീകൃത സംവിധാനം ആരംഭിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Also Read:യുഎഇ ദേശീയ ദിനം: പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി എമിറേറ്റ്‌സ് പോസ്റ്റ്

‘കസ്റ്റമര്‍ കെയര്‍ പോലെയാണ് ഇത് പ്രവര്‍ത്തിക്കുക. ഓണ്‍ലൈന്‍ ബുക്കിംഗുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കേന്ദ്രത്തില്‍ നിന്നും പരിശോധിക്കും. ഇതിനായി 12 പേരടങ്ങുന്ന ഒരു ടീമിനെ നിയോഗിച്ചു. ട്രെയിനിംഗ് നല്‍കി. ഡിസംബര്‍ 1 മുതല്‍ ഇവരുടെ പ്രവര്‍ത്തനം തിരുവനന്തപുരത്തെ പബ്ലിക് ഓഫീസില്‍ ട്രയല്‍ റണ്ണായി ആരംഭിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ബുക്കിംഗ്, പരാതികള്‍ തുടങ്ങിയവയെല്ലാം ഈ ടീം പരിശോധിക്കും. പരാതികള്‍ അറിയിക്കാന്‍ ഒരു ഫോണ്‍‌ നമ്പറും ജനങ്ങള്‍ക്ക് നല്‍കും’, മത്രി പറഞ്ഞു.

‘ഇവരുടെ പ്രവര്‍ത്തനം നേരില്‍ പരിശോധിച്ചു. ട്രയല്‍ റണ്‍ വിജയകരമായി പോകുന്നതായി മനസിലാക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്’, മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button