KasargodKeralaNattuvarthaLatest NewsNews

പിതാവ് മകളെ പലവട്ടം ലൈംഗികാതിക്രമത്തിന് ഇരയാക്കി: പെണ്‍കുട്ടി പോലീസിനെ വിളിച്ചു, പോക്‌സോ കേസില്‍ പിതാവ് അറസ്റ്റില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. തെക്കന്‍ബങ്കളം രാംകണ്ടത്തെ നാല്പത്തിയേഴുകാരനെയാണ് പോക്സോ കേസിൽ പോലീസ് അറസ്റ്റുചെയ്തത്.

പെണ്‍കുട്ടി പോലീസിനെ നേരിട്ടുവിളിച്ച് പരാതി നൽകുകയായിരുന്നു. മദ്യലഹരിയില്‍ എത്തുന്ന പിതാവ് മകളെ പലവട്ടം ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് പരാതി. തുടർന്ന് പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെത്തി. പിതാവിന്റെ അതിക്രമത്തിൽ സഹികെട്ടതോടെ ബന്ധുക്കളുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടി നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button