Latest NewsInternational

ഇറാന്റെ ആണവായുധ വികസനം : നിഷ്ഫലമായ ചർച്ചകൾ അവസാനിപ്പിക്കാൻ ലോകശക്തികളോട് ഇസ്രയേൽ

ആണവായുധ വികസന പദ്ധതികളുമായി ഇറാൻ മുന്നോട്ടു പോകും

ജെറുസലേം: ഇറാൻ ആണവായുധ പദ്ധതികൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള മധ്യസ്ഥ ചർച്ചകൾ അവസാനിപ്പിക്കാൻ ലോകശക്തികളോട് ആഹ്വാനം ചെയ്ത് ഇസ്രയേൽ. പ്രധാനമന്ത്രി നഫ്താലി ബെന്നറ്റാണ് അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യം സംബന്ധിച്ചുള്ള ചർച്ചകൾ നിഷ്ഫലമാണെന്നാണ് ബെന്നറ്റ് വ്യക്തമാക്കിയത്.

എത്ര തന്നെ ചർച്ച ചെയ്താലും ഇറാൻ ആണവായുധ വികസന പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും, ആണവായുധങ്ങൾ ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തലിലൂടെ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ അവർ ശ്രമിക്കുമെന്നും ബെന്നറ്റ് യു.എസിനു മുന്നറിയിപ്പു നൽകി. തങ്ങളുടെ ഭൂഗർഭ പരീക്ഷണശാലയിൽ, അത്യാധുനികമായ മെഷീനുകൾ ഉപയോഗിച്ച് ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നടത്താൻ ആരംഭിച്ചത് ഇതിന്റെ തെളിവാണെന്നും ബെന്നറ്റ് ചൂണ്ടിക്കാട്ടി.

2015-ലാണ് യുറേനിയം സമ്പുഷ്ടീകരണം നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഇറാനു മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ അമേരിക്ക എടുത്തു മാറ്റുന്നത്. ഈ കരാറിലേർപ്പെടാൻ ഇറാനും പൂർണ്ണ സമ്മതമായിരുന്നു. എന്നാൽ, ഇറാൻ രഹസ്യമായി യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നുണ്ടെന്ന് ആരോപിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ കരാർ റദ്ദാക്കി. അദ്ദേഹം ഇറാനു മേൽ ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുകയും ചെയ്തു. അതോടെ, പൂർവ്വാധികം ശക്തമായി ഇറാൻ തങ്ങളുടെ ആണവായുധ വികസന പദ്ധതികളുമായി മുന്നോട്ടു പോവാൻ ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button