Latest NewsInternational

‘താലിബാനികൾ എന്റെ സഹോദരർ’ : ജനങ്ങളോട് അഫ്ഗാനിലേക്ക് മടങ്ങി വരാനഭ്യർത്ഥിച്ച് ഹമീദ് കർസായ്

കടകം മറിഞ്ഞ് കർസായ്

കാബൂൾ: താലിബാൻ ഭീകരരെ സഹോദരർ എന്ന് വിശേഷിപ്പിച്ച് മുൻ അഫ്ഗാനിസ്ഥാൻ പ്രസിഡണ്ട് ഹമീദ് കർസായ്. തങ്ങൾ തമ്മിലുള്ള ബന്ധം വളരെ നന്നായി മുന്നോട്ടു പോകുന്നുണ്ടെന്ന് പറഞ്ഞ കർസായ് , വ്യാഴാഴ്ച താലിബാനുമായി നടന്ന കൂടിക്കാഴ്ചയിൽ നിരവധി കാര്യങ്ങൾ ചർച്ച ചെയ്തതായും വ്യക്തമാക്കി.

2001-2014 കാലഘട്ടത്തിൽ അഫ്ഗാനിസ്ഥാൻ ഭരിച്ച ഹമീദ് കർസായ് താലിബാനെതിരെ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിച്ചയാൾ കൂടിയാണ്. എന്നാൽ, ബിബിസിയുമായി നടന്ന അഭിമുഖത്തിൽ, തികച്ചും കടകവിരുദ്ധമായ പ്രസ്താവനകളാണ് കർസായ് നടത്തിയത്. മറ്റേതൊരു അഫ്ഗാൻ പൗരന്മാരെപ്പോലെ തന്നെയാണ് തനിക്ക് താലിബാനികളും എന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടികളുടെ വിദ്യാഭ്യാസവും സ്ത്രീകളുടെ ജോലിക്ക് പോകാനുള്ള അവകാശങ്ങളുമടക്കം എല്ലാം താലിബാൻ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യമായ ഒരു തീയതി പറഞ്ഞില്ലെങ്കിലും, അപ്രകാരം സംഭവിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭീതി മൂലം രാജ്യം വിട്ടു പോയ അഫ്ഗാൻ പൗരൻമാരോട് തിരികെ വരാനും രാജ്യത്തിന്റെ പുനർനിർമാണത്തിൽ പങ്കാളികളാകാനും അദ്ദേഹം ആഹ്വാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button