Latest NewsNewsIndia

ഒമിക്രോൺ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 10 വിദേശ യാത്രക്കാരെ കാണാനില്ല

ബെംഗളൂരു : രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയ 10 വിദേശ യാത്രക്കാരെ കാണാനില്ലെന്ന് ബെംഗളൂരു കോര്‍പ്പറേഷന്‍. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരോഗ്യവകുപ്പ് തുടരുകയാണ്. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചതായി ബെംഗളൂരു കോര്‍പ്പറേഷന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ആദ്യമായി കര്‍ണാടകയിലെത്തിയ രണ്ട് പേര്‍ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്.അതിനാല്‍ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. ഇതിനിടെയാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എത്തിയ കുറഞ്ഞത് പത്ത് വിദേശ യാത്രക്കാരെ കണ്ടെത്താനുണ്ടെന്ന് ബെംഗളൂരു കോര്‍പ്പറേഷന്‍ അറിയിച്ചത്.

Read Also  :  പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്‍സാദ മരിച്ചോ ? ലോകത്തിന്റെ ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ലാതെ താലിബാന്‍

ഇവരെ കണ്ടെത്തുന്നതിനുള്ള ട്രാക്കിങ് പ്രക്രിയ നടന്നുവരികയാണ്. ട്രാക്ക് ചെയ്ത് കണ്ടെത്തുക എന്നത് തുടര്‍ച്ചയായ പ്രവര്‍ത്തനമാണ്. ഫോണില്‍ വിളിച്ചിട്ട് പ്രതികരിക്കാത്തവരെ കണ്ടെത്തുന്നതിന് പ്രോട്ടോക്കോള്‍ അനുസരിച്ച് സ്വീകരിക്കേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലിക കമ്മീഷണര്‍ ഗൗരവ് ഗുപ്ത അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button