KollamLatest NewsKeralaNattuvarthaNews

വ​യോ​ധി​ക​യ്ക്ക് അ​നാ​ഥാ​ല​യ​ത്തി​ല്‍ ക്രൂ​ര മ​ര്‍​ദനം : സ്ഥാ​പ​ന മാ​നേ​ജ​ർ നാ​സ​ർ പൊലീസ് കസ്റ്റഡിയിൽ

വാ​സ​ന്തി​യെ മ​ർ​ദി​ച്ച​ സ്ഥാ​പ​ന മാ​നേ​ജ​ർ നാ​സ​റി​നെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

കൊ​ട്ടാ​ര​ക്ക​ര: അ​നാ​ഥാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​യാ​യ വ​യോ​ധി​ക​ക്ക് ക്രൂ​ര മ​ർ​ദനം.​ കാ​യം​കു​ളം സ്വ​ദേ​ശി​നി വാ​സ​ന്തി (70)ക്കാ​ണ് മ​ർ​ദന​മേ​റ്റ​ത്.​മർദനമേറ്റ ഇ​വ​രെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​സ​ന്തി​യെ മ​ർ​ദി​ച്ച​ സ്ഥാ​പ​ന മാ​നേ​ജ​ർ നാ​സ​റി​നെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കൊ​ട്ടാ​ര​ക്ക​ര മൈ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​പ്ന​ക്കൂ​ട് എ​ന്ന അ​നാ​ഥാ​ല​യ​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. വാ​സ​ന്തി മ​ർ​ദനം സ​ഹി​ക്ക​ വ​യ്യാ​തെ ഉ​ച്ച​ത്തി​ൽ നി​ല​വി​ളി​ക്കുന്ന ​ശ​ബ്ദം കേ​ട്ട പ​രി​സ​ര​വാ​സി​ക​ളാ​ണ് പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്.​

Read Also : വിദ്യാർഥിനിയെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

പൊ​ലീ​സെ​ത്തി​യ​പ്പോ​ൾ ഇ​വ​ർ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യും സ്ഥാ​പ​ന മാ​നേ​ജ​ർ നാ​സ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.​ അതേസമയം ഇ​യാ​ൾ മ​ദ്യ​പി​ച്ചെ​ത്തി ത​ന്നെ സ്ഥി​ര​മാ​യി മ​ർ​ദി​ക്കാ​റു​ണ്ടെ​ന്ന് വാ​സ​ന്തി പൊ​ലീ​സി​നു മൊ​ഴി ന​ൽ​കി.​

 

shortlink

Related Articles

Post Your Comments

Related Articles


Back to top button