KeralaLatest NewsNews

സഖാവ് സന്ദീപിന്റെ നിഷ്‌ഠൂരമായ കൊലപാതകത്തിൻ്റെ കാരണം അന്വേഷിച്ച് പുറത്തു കൊണ്ടുവരും: പിണറായി വിജയൻ

പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഖാവ് സന്ദീപിന്റെ നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണം അന്വേഷിച്ച് പുറത്തു കൊണ്ടുവരുമെന്ന് മുഖ്യമന്റ്റ്ഹി വ്യക്തമാക്കി. സന്ദീപിൻ്റെ കൊലപാതകം ഹീനവും അപലപനീയവുമാണെന്നും കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read:ചാരസംഘടനയായ സി.ഐ.എയുടെ ലൈംഗികാതിക്രമങ്ങൾ പുറത്ത് : 14 വർഷമായി പീഡിപ്പിക്കപ്പെട്ടവരിൽ പിഞ്ചു കുട്ടികളും

‘പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് സിപിഐഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ബി. സന്ദീപിൻ്റെ കൊലപാതകം ഹീനവും അപലപനീയവുമാണ്. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരും. പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്ത സഖാവായിരുന്നു സന്ദീപ്. സന്ദീപിൻ്റെ വേർപാട് കാരണം തീരാനഷ്ടം അനുഭവിക്കുന്ന കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നു’, മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സന്ദീപിന്റെ കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം നേതൃത്വം മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ സിപിഎം ക്വട്ടേഷന്‍ സംഘമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും സിപിഎം നേതൃത്വവും മാപ്പ് പറയണമെന്നാണ് സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button