KeralaLatest NewsNews

തലശേരിയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കണ്ണൂര്‍: തലശേരിയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നുമുതല്‍ ആറാം തീയതിവരെയാണ് നിരോധനാജ്ഞ . ആളുകള്‍ കൂട്ടം കൂടുന്നതിനും പ്രകടനങ്ങള്‍ നടത്തുന്നതിനും നിരോധനം ഉണ്ടാവും. കെ ടി ജയകൃഷണന്‍ ബലിദാന ദിനത്തോട് അനുബന്ധിച്ച് തലശേരിയില്‍ കഴിഞ്ഞദിവസം നടത്തിയ പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് തടയാനാണ് പൊലീസ് നീക്കം. ഇന്ന് വൈകുന്നേരം യുവമോര്‍ച്ച തലശേരിയില്‍ പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നു. പ്രകടനം നടന്നാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് വ്യക്തമായതോടെയാണ് നിരോധനാജ്ഞ നടപ്പാക്കാന്‍ പൊലീസ് തീരുമാനിച്ചത്. പ്രകടനത്തിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല.

Read Also : മോഡലുകളുടെ മരണത്തിന് പിന്നാലെ കളമശേരി വാഹനാപകടത്തില്‍ മരിച്ച മന്‍ഫിയയുടെ മരണത്തിലും ദുരൂഹത

മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിന് കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പള്ളി പൊളിക്കുമെന്നും ബാങ്ക് വിളിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു പ്രകടനത്തില്‍ ഉയര്‍ന്ന മുദ്രാവാക്യം.

 

 

shortlink

Related Articles

Post Your Comments


Back to top button