KannurLatest NewsKerala

നിരോധനാജ്ഞക്കിടയിലും ഹൈന്ദവ സംഘടനകളുടെ പ്രതിഷേധ പ്രകടനം: നൂറുകണക്കിന് പ്രവർത്തകർ റോഡിൽ കുത്തിയിരിക്കുന്നു

ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനത്തെ തുടർന്ന് തലശ്ശേരിയിൽ ഇന്ന് ജില്ലാ കളക്ടർ നിരോധനാജ്ഞ ആഹ്വാനം ചെയ്തിരുന്നു.

തലശ്ശേരി: തലശ്ശേരിയിൽ ഭീകരതയ്ക്കെതിരെ ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം ആരംഭിച്ചു. ബിജെപി ഓഫിസിന് സമീപം തന്നെ പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞു. പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്ന് അറിയിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. ഹിന്ദു സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനത്തെ തുടർന്ന് തലശ്ശേരിയിൽ ഇന്ന് ജില്ലാ കളക്ടർ നിരോധനാജ്ഞ ആഹ്വാനം ചെയ്തിരുന്നു.

എന്നാൽ പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്ന് ഹിന്ദു സംഘടനകൾ പ്രഖ്യാപിക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ഭീഷണിക്ക് വഴങ്ങാൻ ഹിന്ദു സംഘടനകൾ തയ്യാറല്ല എന്നാണ് നേതൃത്വം അറിയിച്ചത്.ഇവിടുത്തെ മത തീവ്രവാദികൾക്ക് ജോസഫ് മാഷിന്റെ കൈ വെട്ടാം . നിരപരാധികളെ വെട്ടിക്കൊല്ലാം. ഇതെല്ലാം കണ്ട് നോക്കിനിൽക്കണമെന്നാണോ അധികാരികൾ പറയുന്നതോ. മഴയത്ത് മുളച്ച തകരകൾക്ക് ആർഎസ്എസ് എന്താണെന്ന് അറിയില്ല. ലോകത്തെങ്ങും അടിവേരുള്ള മഹത് പ്രസ്ഥാനമാണ് ആർഎസ്എസ്. അതിനെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ് അറിയിച്ചു.

ഇന്നലെ എസ്ഡിപിഐ കൊലവിളി നടത്തി പ്രകടനം നടത്തി. ഇവിടെ ഡിവിഐഎഫ്ഐയിലും , ലീഗിലും , കോൺഗ്രസിലും പ്രകടനത്തിൽ പങ്കെടുക്കുന്ന അതേ ആളുകൾ തന്നെ പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനത്തിലും പങ്കെടുക്കുന്ന കാഴ്ച ഞങ്ങൾ കണ്ടു. ഇതൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നമല്ല. ഭീകരരെയാണ് ഡിവൈഎഫ്ഐ പാലൂട്ടി വളർത്തുന്നത്. അത് നിങ്ങൾക്ക് നേരെ തന്നെ തിരിഞ്ഞ് വരും എന്ന് ഡിവൈഎഫ്ഐ സഖാക്കൾ ഓർത്താൽ നന്നെന്നും ഹരിദാസ് വ്യക്തമാക്കി. ഞങ്ങളെ വിരട്ടാൻ ഭീകരവാദികൾ നോക്കണ്ടെന്നും ഹരിദാസ് മുന്നറിയിപ്പ് നൽകി.

എസ്ഡിപിഐയുടെ വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രചാരണത്തിനും അക്രമ രാഷ്‌ട്രീയത്തിനുമെതിരെയാണ് സംഘപരിവാർ സംഘടനകൾ ഇന്ന് വൈകീട്ട് പ്രതിഷേധ പ്രകടനം ആഹ്വാനം ചെയ്തത്. ഇതിന് മുന്നോടിയായാണ് തലശ്ശേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button