Latest NewsNewsIndia

യോഗി ആദിത്യനാഥിന്റെ 9600 കോടി രൂപയുടെ സ്വപ്നപദ്ധതി നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലേയ്ക്ക്

30 വര്‍ഷത്തെ കാത്തിരിപ്പ് സഫലമാകുന്നു

ലക്‌നൗ : ഒടുവില്‍ 30 വര്‍ഷത്തെ കാത്തിരിപ്പ് സഫലമാകുന്നു. യോഗി ആദിത്യനാഥിന്റെ 9,600 കോടി രൂപയുടെ സ്വപ്നപദ്ധതിയാണ് സഫലമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ ഏഴിന് ഗോരഖ്പൂര്‍ സന്ദര്‍ശിക്കുമെന്നും 9,600 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതയാണ് റിപ്പോര്‍ട്ട്.

Read Also : ഒരുകോടി രൂപ മുടക്കി പണിത റോഡ് തേങ്ങ ഉടച്ച് ഉദ്ഘാടനം ചെയ്ത് എംഎല്‍എ : തേങ്ങയ്ക്ക് പകരം പൊട്ടിയത് പുതുപുത്തന്‍ റോഡും

30 വര്‍ഷത്തിലേറെയായി ഉപയോഗശൂന്യമായി കിടന്ന ഗോരഖ്പൂര്‍ വളം പ്ലാന്റാണ് യോഗി സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചത് . ഏകദേശം 8,600 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അത്യാധുനിക ഗോരഖ്പൂര്‍ വളം പ്ലാന്റാണ് ഈ മാസം 7 ന് മോദി രാജ്യത്തിന് സമര്‍പ്പിക്കുന്നത് .

യൂറിയ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള മോദിയുടെ കാഴ്ചപ്പാടാണ് പ്ലാന്റിന്റെ പുനരുജ്ജീവനത്തിന് പിന്നിലെ പ്രേരകശക്തി. ഗോരഖ്പൂര്‍ പ്ലാന്റ് പ്രതിവര്‍ഷം 12.7 LMT യൂറിയ ലഭ്യമാക്കും, ഇത് പൂര്‍വാഞ്ചല്‍ മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും കര്‍ഷകര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും. മേഖലയുടെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും.

1,000 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിച്ച ഗോരഖ്പൂരിലെ എയിംസിന്റെ സമ്പൂര്‍ണ്ണ പ്രവര്‍ത്തന സമുച്ചയവും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. 2016-ല്‍ അദ്ദേഹം സമുച്ചയത്തിന്റെ തറക്കല്ലിട്ടിരുന്നു. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴിലാണ് ഇത് സ്ഥാപിച്ചത്. 750 കിടക്കകളുള്ള ആശുപത്രി, മെഡിക്കല്‍ കോളേജ്, നഴ്സിംഗ് കോളേജ്, ആയുഷ് കെട്ടിടം, എല്ലാ ജീവനക്കാര്‍ക്കും താമസ സൗകര്യം, യുജി, പിജി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ താമസം എന്നിവ ഗോരഖ്പൂരിലെ എയിംസില്‍ ഉള്‍പ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button