ThiruvananthapuramLatest NewsKeralaNattuvarthaNews

ക്രിസ്തുമസ് -പുതുവത്സരം : വ്യാജമദ്യവിൽപ്പന തടയാൻ എക്സൈസ് വകുപ്പിന്റെ കൺട്രോൾ റൂമുകൾ

ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും നാല് മേഖലകളിലായി സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകളും പ്രവർത്തന സജ്ജമായി

തിരുവനന്തപുരം : ക്രിസ്തുമസ് -പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം, കടത്ത്, വിൽപ്പന എന്നിവ തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും നാല് മേഖലകളിലായി സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകളും പ്രവർത്തന സജ്ജമായി.

Also Read : ഇന്ത്യ-റഷ്യ 2+2 യോഗം : റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവറോവ് നാളെ ഇന്ത്യയിലെത്തും

ബാർ, ഹോട്ടലുകൾ, ബിയർ ആൻഡ് വൈൻ പാർലറുകൾ, ആയൂർവേദ വൈദ്യശാലകൾ, കള്ളുഷാപ്പുകൾ തുടങ്ങിയ ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തി വഴിയുള്ള സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ബോർഡർ പട്രോളിംഗ് കൂടുതൽ ശക്തമാക്കിയാതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അറിയിച്ചു. അനധികൃത മദ്യ-വൈൻ വിൽപ്പന, മയക്കുമരുന്നുകളുടെ വില്പന എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമുകളിലും കെ്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരേയും വിളിച്ച് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button