KozhikodeLatest NewsKeralaNattuvarthaNewsCrime

ബിഹാർ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി റിമാൻഡിൽ

കോഴിക്കോട് : ബിഹാർ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു . പാവണ്ടൂർ സ്വദേശി കൈതക്കൽ അനീഷി(29)നെയാണ്‌ കാക്കൂർ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. വെള്ളി രാത്രി കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ്‌ രേഖപ്പെടുത്തി കോഴിക്കോട്‌ മൂന്നാം നമ്പർ ജെഎഫ്‌സിഎം കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Also Read : ഡിവൈഎഫ്ഐ പ്രവർത്തകനായ ഭർത്താവിനെതിരെ നൽകിയ പീഡന പരാതിയിൽ പൊലീസ് നടപടിയെടുക്കുന്നില്ല: ആരോപണവുമായി യുവതി

വെള്ളിയാഴ്ച വൈകിട്ടായിരുന്നു കേസിനു ആസ്പദമായ സംഭവം. പൊക്കുന്ന്‌മലയ്‌ക്കടുത്ത ഫാമിൽ ജോലി ചെയ്യുന്ന 34കാരിയായ യുവതിയാണ്‌ പീഡന പരാതി നൽകിയത്. ഫാമിൽ പുല്ലരിയുന്നതിനിടെ പിന്നിലെത്തിയ പ്രതി ഇവരെ കയറിപ്പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കാക്കൂർ പൊലീസ്‌ ഇയാളെ രാത്രിയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button