PalakkadLatest NewsKeralaNattuvarthaNews

അട്ടപ്പാടിയിൽ പദ്ധതികൾ കൃത്യമായി നടപ്പിലാക്കുന്നില്ല: സോഷ്യൽ ഓഡിറ്റ് ആവശ്യപ്പെട്ട് പി. രാജീവ് കേരളശ്ശേരി പരാതി നൽകി

പരാതിയുടെ പകർപ്പ് പി.രാജീവ് മാധ്യമങ്ങൾക്ക് നൽകി

മണ്ണാർക്കാട് : അട്ടപ്പാടിയിൽ ചിലവഴിച്ച തുകയ്ക്കും പദ്ധതികൾക്കും സോഷ്യൽ ഓഡിറ്റ് ആവശ്യപ്പെട്ട്  പൊതുപ്രവർത്തകനും കേരളശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി. രാജീവ് കേരളശ്ശേരി ദേശീയ പട്ടികവർഗ്ഗ കമ്മീഷനിൽ പരാതി നൽകി. പരാതിയുടെ പകർപ്പ് പി.രാജീവ് മാധ്യമങ്ങൾക്ക് നൽകി.

Also Read : കടയ്ക്കാവൂർ പോക്സോ കേസ്: ആരോപണം വ്യാജം, കേസ് അവസാനിപ്പിച്ച് കോടതി

പൊതുതാല്പര്യ പ്രകാരമാണ് പരാതി സമർപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അട്ടപ്പാടിക്കു വേണ്ടി വിവിധ പദ്ധതികൾ കുമിഞ്ഞു കൂടുന്നുണ്ട്. ഇതിന്റെ പേരിൽ കോടികളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഏതാണ്ട് ആയിരം കോടി രൂപയെങ്കിലും അട്ടപ്പാടിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അനുവദിച്ച പദ്ധതികളിൽ ഒന്നുപോലും ഫലപ്രദമായി നടപ്പിലാകുന്നില്ല എന്നതാണ് വാസ്തവമെന്ന് പി. രാജീവ്‌ ആരോപിച്ചു. അനുവദിച്ച പദ്ധതികൾ കൃത്യമായി നടപ്പാക്കിയിരുന്നുവെങ്കിൽ അട്ടപ്പാടിയിൽ പട്ടിണി മരണങ്ങൾ സംഭവിക്കില്ല എന്ന് മാത്രമല്ല ഒരു സമ്പന്ന രാജ്യത്തെ ജീവിതം നിലവാരത്തിലേക്ക് അവിടുത്തെ ജനത പുരോഗമിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓരോ പദ്ധതിയും, ചിലവഴിച്ച തുകയും സുതാര്യമായി ഓഡിറ്റ് ചെയ്യപ്പെടണം. ആരോഗ്യമേഖലയിലും അടിസ്ഥാന ജീവിതാവശ്യങ്ങളിലും വിവിധ വകുപ്പുകളും സന്നദ്ധസംഘടനകളും ചേർത്തു നിർത്തുമ്പോഴും അട്ടപ്പാടികാർക്ക് പ്രയോജനം ചെയ്യുന്നില്ല എന്നതാണ് വസ്തുത. ഇത് പദ്ധതികളിലെ പിഴവാണ് ചൂണ്ടിക്കാണിക്കുന്നതെന്നും കൃത്യമായ ഓഡിറ്റാണ് ആവശ്യമെന്നും വിവരാവകാശ നിയമത്തിലൂടെ അത് നേടുംവരെ പ്രവർത്തിക്കുമെന്നും പി. രാജീവ്‌ കേരളശ്ശേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button