KozhikodeKeralaNattuvarthaLatest NewsNews

കോഴിക്കോട് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ന്മണ്ട കൂടത്തുംകണ്ടി വീട്ടില്‍ അജയ് രാജ്(30) ആണ് പിടിയിലായത്

കോഴിക്കോട് : കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട. കുന്ദമംഗലം പത്താം മൈല്‍ ഭാഗത്ത് കഞ്ചാവുമായി യുവാവ് പിടിയിലായി.നന്മണ്ട കൂടത്തുംകണ്ടി വീട്ടില്‍ അജയ് രാജ്(30) ആണ് പിടിയിലായത്.

1.3 കിലോ കഞ്ചാവുമായിട്ടാണ് യുവാവ് പിടിയിലായത്. എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും കുന്ദമംഗലം എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അജയ് പിടിയിലായത്. പരിശോധന കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

Read Also :  കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃ​ദയാരോ​ഗ്യം മെച്ചപ്പെടുത്താനും ഓട്സ് ഉത്തമം

എക്സൈസ് ഇന്‍സ്പെക്ടര്‍ മനോജ് പടിക്കത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കുന്ദമംഗലം ഭാഗത്ത് പരിശോധന നടത്തിയത്. പിടിയിലായ അജയ് രാജിനെ കുന്ദമംഗലം കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button