ThiruvananthapuramNattuvarthaLatest NewsKeralaNews

ശക്തമായ കാറ്റും മോശം കാലാവസ്ഥയും: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല

തിരുവനന്തപുരം : ഇന്ന് (ഡിസംബർ 4) വടക്ക് പടിഞ്ഞാറൻ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചിലയവസരങ്ങളിൽ 80 കിലോമീറ്റർ വരെ വേഗതയിലും വടക്ക് ആന്ധ്രാപ്രദേശ് -ഒഡിഷ തീരങ്ങളിൽ മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 75 കിലോമീറ്റർ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Also Read : സൗദിയില്‍ വാഹനാപകടം : അഞ്ച് മലയാളികള്‍ മരിച്ചു

നാളെ (ഡിസംബർ 5) വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന പ്രദേശങ്ങളിലും വടക്ക് ആന്ധ്രാപ്രദേശ് -ഒഡിഷ തീരങ്ങളിലും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button