KottayamKeralaNattuvarthaLatest NewsNews

ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല: 11 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കുമ്മണ്ണൂരിൽ 11 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്മണ്ണൂർ പാറയ്ക്കാട്ട് വീട്ടിൽ സിയോൺ രാജുവാണ് മരിച്ചത്. ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് ലഭ്യമായ വിവരം

ഏറെനേരം മൊബൈലിൽ ഗെയിം കളിച്ചപ്പോൾ കുട്ടിയുടെ കൈയ്യിൽ നിന്ന് വീട്ടുകാർ ഫോൺ വാങ്ങി വെച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് കുട്ടി മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. തുടർന്ന് ജനൽ കമ്പിയിൽ പുതപ്പ് കെട്ടി തൂങ്ങിമരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button