KeralaNewsWomen

തൃശ്ശൂർ പൂരം ഗേകളുടെ ഉത്സവം, പൂരം കാണാനെത്തുന്ന സ്ത്രീകളെ ശരീരമായി മാത്രംകാണും: കുറിപ്പ് വൈറൽ

സ്ത്രീകൾ പുരുഷന് എല്ലാം സമർപ്പിച്ചു കൊടുത്ത് കൊടുത്താണ് ഈ സമൂഹം ഇത്രമേൽ പുരുഷാധിപത്യം നിറഞ്ഞതായത്.

സമൂഹമാധ്യമത്തിൽ പിന്നണി ഗായിക പുഷ്പവതി പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. സ്ത്രീകൾ പുരുഷന് എല്ലാം സമർപ്പിച്ചു കൊടുത്ത് കൊടുത്താണ് ഈ സമൂഹം ഇത്രമേൽ പുരുഷാധിപത്യം നിറഞ്ഞതായതെന്നും സകലമാന അടുക്കളഭാരവും വൃത്തിഭാരവും മറ്റ് അധികാഭാരവും ചുമന്നു കൊണ്ട് സ്ത്രീകൾ പുരുഷൻമാർക്ക് ഫ്രീ ആകാൻ ധാരാളം സാഹചര്യം ഒരുക്കിക്കൊടുക്കുമെന്നും പുഷ്പവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു

കുറിപ്പ് പൂർണ്ണ രൂപം

വ്യക്തിപരമല്ല ഈ കുറിപ്പ്
അതുകൊണ്ട് എന്റെ വ്യക്തിപരതയിൽ ചുഴിഞ്ഞുള്ള കമെന്റുകൾ ഡിലിറ്റ് ചെയ്യും.
ഈ എഴുത്ത് സ്ത്രീകൾ ക്ക് റിസർവ് ചെയ്തതാണ് എന്ന് പ്രത്യേകം പറയുന്നു
സ്ത്രീകൾ പുരുഷന് എല്ലാം സമർപ്പിച്ചു കൊടുത്ത് കൊടുത്താണ് ഈ സമൂഹം ഇത്രമേൽ പുരുഷാധിപത്യം നിറഞ്ഞതായത്.

read also: കുറുപ്പ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു, സുകുമാര കുറുപ്പ് അടക്കം 29 പേര്‍ക്ക് എതിരെ ഇന്റര്‍പോളിന്റെ റെഡ് നോട്ടീസ്

സ്ത്രീ എനർജിയുടെ കലവറ യാണ്.പക്ഷെ സകലമാന അടുക്കളഭാരവും വൃത്തിഭാരവും മറ്റ് അധികാഭാരവും ചുമന്നു ഈ പുരുഷൻമാർക്ക് . ഫ്രീ time ധാരാളം ഉണ്ടാകാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കും (അങ്ങനെയൊന്നും അല്ലാത്ത ആണും പെണ്ണും ഉണ്ട് എന്നത് വിസ്മരിച്ചല്ല ഇതെഴുതുന്നത് )അവരെ ശക്തിപ്പെടുത്തും ക്രീയേറ്റീവ് എനർജി ക്ക് വേണ്ട എല്ലാ സപ്പോർട്ടും കൊടുക്കും എന്നാൽ പുരുഷന്മാർ എന്താണ് പകരം ചെയ്യുന്നത്.. അവർ പുരുഷന്മാരിൽ തന്നെ സൗഹൃദപ്പെട്ട് പരസ്പരം എനർജി കൈമാറും ഡിസ്കഷൻസ് മുഴുവൻ പുരുഷൻ തന്റെ സൗഹൃദത്തിലെ പുരുഷന്മാരോട് പങ്കുവക്കും. യാത്രകൾ തങ്ങളുടെ പുരുഷ സുഹൃത്തുക്കളോടൊപ്പം നടത്തി ആസ്വദി ക്കും സ്ത്രീകൾ അവരുടെ സൗഹൃദ പരിസരത്തിൽ പൊതുവെ ഉണ്ടാവാറില്ല.. തൃശ്ശൂർ പൂരം തന്നെ ഒരു ഉദാഹരണമാണ്.. ഗേ കളുടെ ഉത്സവമാണത്.എങ്ങാനും പൂരം കാണാനെത്തുന്ന സ്ത്രീകളെ ശരീരമായി മാത്രംകാണും. സ്ത്രീകൾ ഒരുമിച്ചു കൂടുകയോ.. ഒരുമിച്ച് സ്വാതന്ത്ര്യത്തോടെ യാത്ര ചെയ്യുകയോ താമസിക്കുകയോ ചെയ്താൽ അപ്പോൾ അസ്വസ്ഥതകൾ ഉയന്നുവരുന്നതായി കാണാം.

സ്വാതന്ത്ര്യത്തോടെ ആസ്വദിച്ചു സകലം മറന്ന് ഒന്ന് പൊട്ടിച്ചിരിച്ചാൽ എന്തോ അസ്വാ ഭാവികമായി കരുതുന്ന ഭർത്താക്കൻ മാർ, കാമുകന്മാർഎന്നുവേണ്ടാ.. കുടുംബത്തിലെ സ്ത്രീകൾ വരെ പറയും അധികമായാൽ അമൃതും വിഷമാണ് ട്ടാ എന്നൊക്ക. അത് പെൺകുട്ടികൾക്ക് മാത്രം കിട്ടുന്ന ഉപദേശമായിട്ടാണ് നിലവിൽ ഉള്ളത്.

പലപ്പോഴും മനസ്സിൽ തോന്നിയ ഒരു ചോദ്യമാണ്.. മനുഷ്യർക്ക് പരസ്പരം സംവേദനാത്മകമായ സ്നേഹം, സൗഹൃദം പ്രണയം,ഒക്കെ ഉണ്ടാകുമ്പോൾ അത് പല പേരുകളിൽ അറിയപ്പെടുന്നതിലെ യുക്തി എന്താണ് എന്ന്. ലെസ്ബിയൻ ഗേ ബൈ സെക്ഷ്വൽ എന്നൊക്ക.. സംവേദനം ഉള്ളിടങ്ങളിൽ സംഭവിക്കാവുന്ന വളരെ നോർമലായ കാര്യമല്ലേ അത്. എനിക്ക് തോന്നുന്നത് ശരീരവുമായി ബന്ധപ്പെടുത്തി വളരെ ഭൗതി കമായി കാണുന്നത് കൊണ്ടാകുമോ സമൂഹം ഇങ്ങനെ മനുഷ്യരുടെ സ്നേഹ സംവേദന ഇടങ്ങളെ വേർതിരിച്ചു കാണുന്നത്?

സ്ത്രീ യെ ശരീരമായി മാത്രം കാണുകയും സൗഹൃദത്തിനുള്ള, സംവേദനത്തിനുള്ള സാധ്യത ഇല്ലാതാവുകയുമല്ലേ ചെയ്യുന്നത്.?കേരളത്തിലെ പുരുഷുക്കളെക്കാൾ സ്ത്രീകൾക്കാണ് സംവേദനക്ഷമത കൂടുതൽ എന്ന് തോന്നിയിട്ടുണ്ട്. വളരെ ക്രീയേറ്റീവ് എനർജിയുള്ള സ്ത്രീകൾ കേരളത്തിൽ ഉണ്ട്.. എത്രയോ നന്നായി കവിതകൾ എഴുതുന്നവർ കഥാകൃത്തുക്കൾ നാടകങ്ങൾ, സിനിമകൾ, ചെയ്യുന്നവർ ബിസിനസ്‌ സംരംഭകർ,സംഗീത സംവിധായികമാർ, നല്ല ദിശാ ബോധമുള്ള സാമൂഹിക പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ,ഗായികമാർ,എന്ന് വേണ്ട.. എന്തൊരു എനർജി യുള്ള പെണ്ണുങ്ങളാണ് ഇവിടെയുള്ളത്.. പക്ഷെ ആധികാരികമായ ഇടങ്ങളിൽ അവർ എത്തുന്നില്ല.എങ്കിലും ഇന്നത്തെ കാലത്തെ സ്ത്രീകൾ കുറെ കൂടി ആർജ്ജവത്തോടെ മുന്നോട്ട് വരുന്ന കാഴ്ച വളരെ സന്തോഷം നൽകുന്നതാണ്.പെണ്ണുങ്ങൾ തമ്മിൽ കൊടുക്കൽ വാങ്ങലുകൾ ഉണ്ടാകുമ്പോൾ എന്ത് രസാണ്

എനിക്ക് പെണ്ണുങ്ങളോട് പറയാനുള്ളത്… പെണ്ണുങ്ങളെ… നിങ്ങൾ തമ്മിൽ സൗഹൃദത്തിലാവുക .. പൊതുവായ സന്തോഷങ്ങൾ പങ്കു വക്കുക . പരസ്പരം ശക്തികൊടുത്ത് ശക്തരാവുക .നമ്മളുടെ പൊതു ഇടങ്ങൾ നമ്മളാൽ സമൃദ്ധമാകട്ടെ.

shortlink

Related Articles

Post Your Comments


Back to top button