KeralaLatest NewsNews

മതമോ രാഷ്ട്രീയമോ ലാഭമോ നോക്കിയല്ല നോക്കിയല്ല സുരേഷ് ഗോപി സഹായം ചെയ്യുന്നത് : കുറിപ്പ് വൈറല്‍

 

കൊച്ചി : രാഷ്ട്രീയ പ്രവര്‍ത്തകനും സിനിമാ നടനുമായ സുരേഷ് ഗോപി സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെയാണ് ജനഹൃദയങ്ങളില്‍ ചേക്കേറിയിരിക്കുന്നത്. സഹായമഭ്യര്‍ത്ഥിച്ച് തനിക്ക് മുന്നിലെത്തുന്നവര്‍ക്ക് ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ മടികൂടാതെ എന്തും ചെയ്ത് കൊടുക്കാനും അദ്ദേഹം സന്നദ്ധനുമാണ്.

അത്തരത്തില്‍ സുരേഷ് ഗോപി നടത്തിയ ഇടപെടലിനെ കുറിച്ച് തുറന്നെഴുതുകയാണ് ചലച്ചിത്ര പ്രവര്‍ത്തകനായ സഞ്ജയ് പടിയൂര്‍. സുരേഷ് ഗോപി ഇടപെട്ടത് മൂലും ചികിത്സാ സഹായം ലഭിച്ചതും ജീവിത്തതിലേക്ക് തിരിച്ചെത്തിയ കുഞ്ഞും കുടംബവും അദ്ദേഹത്തെ കാണാനെത്തിയ അനുഭവവുമാണ് സഞ്ജയ് കുറിപ്പില്‍ പറയുന്നത്. ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ. അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല സുരേഷ് ഗോപി ഇടപെടുന്നതെന്നും സഞ്ജയ് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

‘സുരേഷേട്ടനെ കാണണം എന്ന് പറഞ്ഞ് ഒരു പാട് പേര്‍ വിളിക്കാറുണ്ട് സഹായം അഭ്യര്‍ത്ഥിച്ചും അല്ലാതെയും ഇന്നും ആ വിളികള്‍ തുടരുന്നു എല്ലാവര്‍ക്കും ചേട്ടനോട് ചോദിച്ച് മറുപടിയും കൊടുക്കുന്നുണ്ട്’.

‘കൊല്ലംങ്കോട് ലൊക്കേഷനില്‍ വച്ച് ഒരു കൊച്ചു കുഞ്ഞും അച്ചനും അമ്മയും കൂടി ചേട്ടനെ കാണാന്‍ വന്നു. കോവിഡ് മഹാമാരി മൂര്‍ദ്ധന്യാവസ്ഥയില്‍ ഉള്ള സമയം കുവൈറ്റില്‍ നിന്നും എയര്‍ഫോഴ്‌സ് വിമാനത്തില്‍ ഡല്‍ഹിയില്‍ കൊണ്ടുവന്ന് AIMS ല്‍ സര്‍ജറി നടത്തി രക്ഷപ്പെടുത്തിയ കുട്ടിയെ കുറിച്ചു പത്രങ്ങളില്‍ വായിച്ചറിഞ്ഞിരുന്നു. ആ കുട്ടിയും കുടുംബവുമായിരുന്നു വന്നത്. അവരോടുള്ള ചേട്ടന്റെ സ്‌നേഹം നേരില്‍ കണ്ടവനാണ് ഞാന്‍. അവരും ചേട്ടനോട് അവരുടെ നന്ദി അറിയിക്കാനാണ് നേരില്‍ വന്നത്. ഷൂട്ടിങ്ങിനിടയില്‍ നിന്നിറങ്ങി വന്ന് അവരോട് സംസാരിച്ച് അവരെ പെട്ടെന്ന് തന്നെ യാത്രയാക്കി’.

‘കാരണം ഇവിടെ അധികനേരം നില്‍ക്കണ്ട കുഞ്ഞിന് ഇന്‍ഫക്ഷന്‍ ആകും എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ തിരിച്ചയച്ചു. ആ കുഞ്ഞിന് കുറച്ച് സമ്മാനങ്ങള്‍ നല്‍കാനും ചേട്ടന്‍ മറന്നില്ല. ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ. അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല അദ്ദേഹം ഇതെല്ലാം ചെയ്യുന്നത് . ഇതെന്റെ നേര്‍ക്കാഴ്ചയാണ് . ഇനിയും നന്മകള്‍ ചെയ്യാന്‍ സര്‍വ്വേശ്വരന്‍ ചേട്ടനെ അനുഗ്രഹിക്കട്ടെ’ , അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button