Latest NewsInternational

ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനം : ഒരു മരണം, നിരവധി പേർക്ക് പരിക്ക്

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ജക്കാർത്ത: ഇന്തോനേഷ്യയിൽ നടന്ന അഗ്നിപർവത സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ജാവ ദ്വീപിലെ മൗണ്ട് സെമെരു അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. ചെറുതായി നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജില്ലാ അധികൃതരുടെ കണക്ക് പ്രകാരം ഏതാണ്ട് 41 പേർ ആശുപത്രിയിലാണ്.

ലുമാജങ് ജില്ലയിലാണ് സെമെരു അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തെ തുടർന്ന് അടുത്തുള്ള ഗ്രാമങ്ങൾ മുഴുവൻ ചാരം മൂടി കിടക്കുകയാണ്. രക്ഷാപ്രവർത്തനം ത്വരിത രീതിയിൽ പുരോഗമിക്കുന്നുണ്ട്. ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന അവശിഷ്ടങ്ങൾ സൂര്യനെ മറച്ച് ഗ്രാമങ്ങൾ ഇരുട്ടിലാക്കിയിരിക്കുകയാണ്.

ഇന്തോനേഷ്യയിലെ ചുരുക്കം സജീവ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് സെമെരു. കുറച്ചു ദിവസം മുൻപ് അഗ്നിപർവതത്തിന്റെ വശങ്ങളിൽ നിന്നും മൂന്നു കിലോമീറ്റർ വരെ ഉയരത്തിൽ ചൂടുള്ള ചാരം ഉയർന്നിരുന്നു. സൾഫർ കലർന്ന ചാരം ചുറ്റും പരക്കാൻ തുടങ്ങിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ സമീപവാസികളെ മുഴുവൻ ഒഴിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button