Latest NewsInternational

‘ചൈന ആർജ്ജിക്കുന്ന ശക്തിയുടെ പ്രത്യാഘാതങ്ങൾ ഭയങ്കരമായിരിക്കും’ : ഇന്ത്യൻ ഓഷ്യൻ കോൺഫറൻസിൽ എസ്.ജയശങ്കർ

നിയന്ത്രണത്തിന് രേഖകളും പരിമിതികളുമില്ലാത്ത ഒരു വളർച്ചയാണ് ചൈനയുടേത്

അബുദാബി: ചൈന ആർജ്ജിക്കുന്ന ശക്തിയുടെ പ്രത്യേകതകൾ ഭയങ്കരമായിരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അബുദാബിയിൽ വച്ചു നടക്കുന്ന അഞ്ചാം ഇന്ത്യൻ ഓഷ്യൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി, സാമ്പത്തികം, പകർച്ചവ്യാധി എന്നീ മൂന്ന് വിഷയങ്ങളായിരുന്നു ഇപ്രാവശ്യത്തെ സമ്മേളനത്തിന്റെ കേന്ദ്രബിന്ദു.

മാരകമായ പ്രഹരശേഷിയോടെയാണ് ചൈന വളരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അസാധാരണമായ, നിയന്ത്രണത്തിന് രേഖകളും പരിമിതികളുമില്ലാത്ത ഒരു വളർച്ചയാണ് ചൈനയുടേത്. പഴയ സോവിയറ്റ് യൂണിയന്റെ വളർച്ചയ്ക്കും ഇതുമായി സാമ്യമുണ്ടെങ്കിലും ആഗോള സമ്പദ് വ്യവസ്ഥയിൽ ചൈനയ്ക്കുള്ള പോലത്തെ നിയന്ത്രണം അന്ന് അവർക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനയുടെ വളർച്ച വിരൽ ചൂണ്ടുന്ന അപകട സാധ്യതകളോടൊപ്പം, അമേരിക്കയുടെ നയതന്ത്രപരമായ പിന്നോട്ടുള്ള മാറ്റങ്ങളും ജയശങ്കർ ചർച്ച ചെയ്തു. ആഗോളതലത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റമാണിത്. 2008 മുതൽ അമേരിക്കയുടെ ശക്തി മന്ദീഭവിക്കുകയാണെന്നും ജയശങ്കർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button