ThiruvananthapuramKeralaNattuvarthaNews

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 4 ഷട്ടറുകൾ അടച്ചു

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 4 ഷട്ടറുകൾ അടച്ചു.5 ഷട്ടറുകൾ 90 സെൻ്റീമീറ്റർ വീതവും 4 ഷട്ടറുകൾ 30 സെൻ്റീമീറ്റർ വീതവുമാണ് വൈകിട്ട് ഉയർത്തിയത്.ജലനിരപ്പ് 141.90 അടിയായതോടെയാണ് നാല് ഷട്ടറുകൾ താഴ്ത്തിയത്.നിലവിൽ 5 ഷട്ടറുകൾ 60 സെൻ്റീമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. സെക്കന്റിൽ 3967 ഘനയടി വെള്ളം പുറത്തേക്കൊഴുക്കുന്നു.

Also Read : നിയമ ലംഘനം: സൗദിയിൽ ഒരാഴ്ച്ചക്കിടെ പിടിയിലായത് 14,519 പ്രവാസികൾ

വൈകിട്ട് അഞ്ച് മണി മുതലാണ് തമിഴ്നാട് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു തുടങ്ങിയത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ തേക്കടി വനത്തിലും തമിഴ്നാട് അതിർത്തി മേഖലയിലും ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി വർധിച്ചു. സെക്കൻ്റിൽ 5458 ഘനയടി വെള്ളമാണ് ഒഴുകി എത്തുന്നത്.ഇതേ തുടർന്നായിരുന്നു കൂടുതൽ ഷട്ടറുകൾ തുറന്ന് 7341 ഘനയടി വെള്ളം വരെ ഒഴുക്കിവിട്ടിരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button